VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വാക്കുകള്‍ ദൈവങ്ങളാണെന്ന ഭാവം എഴുത്തുകാര്‍ക്കുണ്ടാവണം: സര്‍സംഘചാലക്

VSK Desk by VSK Desk
30 November, 2025
in ഭാരതം
ShareTweetSendTelegram

നാഗ്പൂര്‍: സാഹിത്യം മനുഷ്യനെ സംസ്‌കാരത്തിലേക്കും അറിവുകളിലേക്കും ഉയര്‍ത്തുന്നതാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എഴുതാനുള്ള കഴിവ് എല്ലാവര്‍ക്കും കിട്ടിയെന്നിരിക്കില്ല. എന്നാല്‍ എഴുതുന്ന വാക്കുകള്‍ മനുഷ്യമനസില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഒരാളെ നല്ല മനുഷ്യനാക്കിത്തീര്‍ക്കാനും ഉപകരിക്കും. വാക്കുകള്‍ ദൈവങ്ങളാണെന്നും എഴുത്തുകാര്‍ മാനവികതയ്ക്ക് അനുഗ്രഹവുമാണെന്ന ധാരണ പൊതുബോധത്തില്‍ വ്യാപകമാണ്. ഇക്കാര്യം എപ്പോഴും എഴുത്തുകാരുടെ മനസിലുണ്ടാകണം, അദ്ദേഹം പറഞ്ഞു. ഭാരത് ബോധ്’ എന്ന പേരില്‍ നാഗ്പൂര്‍ പുസ്തകോത്സവത്തില്‍ നടന്ന യുവ എഴുത്തുകാരുടെ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.ലോകത്തില്‍ അപ്രശസ്തര്‍ക്കാണ് കേവല ഭൂരിപക്ഷം. കുറച്ചുപേര്‍ മാത്രമേ തിളങ്ങുന്നുള്ളൂ. പക്ഷേ എല്ലാവരും പ്രശസ്തി ആഗ്രഹിക്കുന്നു. സ്വന്തം തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോകുന്നവര്‍ ഒരു ദിവസം തിളങ്ങും. പ്രശസ്തി താല്‍ക്കാലികമാണ്. അത് അല്പകാലത്തേക്ക് സന്തോഷം നല്കും. എന്നാല്‍ സാര്‍ത്ഥകജീവിതമാണ് ശാശ്വതം. അതുകൊണ്ട് ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ കഴിവുകളെ ഉപയോഗിക്കുകയാണ് വേണ്ടത്.എഴുതുന്നത് മാനുഷികമായി ഉചിതമാണോ, ഉപയോഗിക്കുന്ന വാക്കുകള്‍ ശരിയാണോ എന്ന് പരിശോധിക്കണം. ഭാരതീയചിന്തകളുടെ അര്‍ത്ഥം കൃത്യമായി പ്രതിഫലിപ്പിക്കുന്ന വാക്കുകള്‍ ഇംഗ്ലീഷിലില്ല. അതുപോലെ, വിദേശ ഭാഷകളെ അതേ അര്‍ത്ഥത്തില്‍ നമ്മുടെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുമാവില്ല. അതുകൊണ്ട് ഭാഷയില്‍ നമ്മുടെ ഭാവം പ്രകടമാകണം.

ആളുകള്‍ നമ്മളെ ദേശീയവാദികള്‍ എന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള്‍ ഒരിക്കലും വാദിക്കുന്നില്ല. മറ്റ് രാജ്യങ്ങളിലുള്ളവര്‍ വിവാദങ്ങളിലും സംഘര്‍ഷങ്ങളിലും മുഴുകിയതുകൊണ്ടാണ് ‘ഇസം’ എന്ന വാക്ക് പ്രബലമായത്. അവരുടെ രാഷ്ട്ര സങ്കല്‍പ്പം വ്യത്യസ്തമാണ്. അവര്‍ രാഷ്ട്രത്തെ നേഷന്‍ എന്നും രാഷ്ട്രവാദത്തെ നാഷണലിസം എന്നും പ്രയോഗിച്ചു. ഇവിടെ നമുക്ക് രാഷ്ട്രവാദത്തിന്റെ ആവശ്യമേയില്ല. എഴുത്തില്‍ നേഷന്‍ എന്ന വാക്കിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ശരിയാവില്ല, സര്‍സംഘചാലക് പറഞ്ഞു.

അവാര്‍ഡുകള്‍ പ്രതീക്ഷിച്ചാകരുത് എഴുത്ത്. ശരിയായ ധാരണയുടെ ആധാരത്തില്‍ നമ്മുടെ വികാരങ്ങളെ ഭാഷയിലൂടെ സംവദിക്കാനുള്ള പഠനമാണ് അനിവാര്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്. നമ്മള്‍ സ്വയം യന്ത്രങ്ങളായി മാറരുത്. സാങ്കേതികവിദ്യ നിലവിലുണ്ട്, അത് അനിവാര്യമാണ്. എന്നാല്‍ അതൊരു ഉപകരണമാണ്. നമ്മള്‍ അതിനുമേലുള്ള നിയന്ത്രണം നിലനിര്‍ത്തണം. ജനക്ഷേമത്തിന് ഉപയോഗിക്കണം. അത് നമ്മളെ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകരുത്.ഒരു വ്യക്തിയെ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയാന്‍ വിടുന്നതല്ല സുസ്ഥിരവും പ്രയോജനകരവുമായ വിദ്യാഭ്യാസം. മൂല്യങ്ങള്‍ നല്‍കുകയും നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കുകയും വേണം. വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യവും താങ്ങാനാവുന്നതുമായിരിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ആഗോളവല്‍ക്കരണം തെറ്റായ ആശയമാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും സമൂഹങ്ങളും ഒരുപോലെയാകില്ല. എന്നാല്‍ ഒരു കുടുംബമായി മുന്നോട്ട് പോകാനാകും. വസുധൈവ കുടുംബകമാണ് ശരിയായ വഴി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ പ്രസിഡന്റ് പ്രൊഫ. മിലിന്ദ് മറാഠെയും സീറോ മൈല്‍ ഫൗണ്ടേഷന്റെ പ്രസിഡന്റ് പ്രശാന്ത് കുക്‌ഡെയും വേദിയില്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies