രണ്ടാഴ്ച മുമ്പ് വിശുദ്ധനായിരുന്ന ജയമോഹന്‍ പൊടുന്നനെ പ്രബുദ്ധ മലയാളിക്ക് വിരുദ്ധനായിത്തീരുന്നു… വിചിത്രമാണ് പ്രതികരണത്തൊഴിലാളികളുടെ രീതികള്‍. സംസ്‌കൃതം വൃത്തികെട്ട ഭാഷയാണെന്നും ഹിന്ദുത്വം വൃത്തികേടാണെന്നും ഭാരതമാകെ ഒരു സംസ്കാരം എന്ന ചെളി പടർന്നുവെന്നും രണ്ടാഴ്ചമുമ്പ് മാതൃഭൂമി ലിറ്റററി ഫെസ്റ്റില്‍ വന്ന് പറഞ്ഞപ്പോഴാണ് ചരിവ് കൂടി ഇടതുവശത്തേക്ക് കോടിപ്പോയ ബുദ്ധിജീവിലോകം ജയമോഹനെ കൊണ്ടാടിയത്.
സവര്‍ണാധിപത്യത്തിനെതിരായ പോരാളി, ആര്‍എസ്എസ് ഉയര്‍ത്തുന്ന ആശയങ്ങളെ പ്രതിരോധിക്കുന്ന എഴുത്തുകാരന്‍ എന്നൊക്കെയായിരുന്നു വല്ലാതെ കോള്‍മയിരണിഞ്ഞ എഴുത്താള ലോകത്തിന്റെ വായ്ത്താരികള്‍.
അതേ ജയമോഹന്‍ രണ്ടാഴ്ചയ്ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‌സിനെ മുന്‍നിര്‍ത്തി ചിലത് പറഞ്ഞപ്പോള്‍ അവര്‍ക്ക് ദഹിക്കുന്നില്ല. ഇപ്പം പറയുന്നത് അദ്ദേഹം ആര്‍എസ്എസുകാരനാണെന്നാണ്. മലയാളിയുടെ അഭിമാനവും തനിമയും കുടിയിലല്ലെന്ന് വിളിച്ചു പറയാന്‍ ആർ എസ് എസിനാവും. പക്ഷേ മദ്യം മാത്രം വരുമാനമാക്കിയ ഒരു സർക്കാരിനും അതിൻ്റെ പിന്നാമ്പുറത്ത് ജീവിക്കുന്നവർക്കും കഴിയണമെന്നില്ല.
വാര്‍ത്തകളില്‍ കാണുന്ന കേരളം നാം കൊട്ടിഘോഷിക്കുന്നത്ര കേമമല്ല. ലഹരിയെപ്പറ്റി, അതിന്റെ പിടിയിലമരുന്ന കൗമാരത്തെപ്പറ്റി, സിനിമയെപ്പറ്റി, മദ്യം മാത്രം വരുമാനമാര്‍ഗമാക്കിയ സര്‍ക്കാര്‍ സംവിധാനങ്ങളെപ്പറ്റി നാമെത്രയോ തവണ ചര്‍ച്ച ചെയ്തു. ജയമോഹന്റെ ധാരണകള്‍ തിരുത്തപ്പെടേണ്ടതാണ്. അത് സംസ്‌കൃതത്തെപ്പറ്റിയായാലും മലയാളിയെപ്പറ്റിയായാലും. എന്തിനും ഏതിനും ആര്‍എസ്എസ് എന്ന വാദം ഉയര്‍ത്തുന്നത് ചില പ്രത്യേകതകളുള്ളവരാണ്. അവര്‍ മലയാളികളല്ല. സംസ്‌കൃതചിത്തരുമല്ല. അവര്‍ ലഹരിമാഫിയയുടെ കൂട്ടാളികളാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഉയരുമ്പോള്‍ മാത്രമുള്ള കൂട്ടനിലവിളി സംശയാസ്പദമാണ്.
Discussion about this post