അബിജു സുരേഷ് ടി
ഇംഗ്ലീഷ് കലണ്ടർ പ്രകാരം പൈ യുടെ മൂല്യം വരുന്നത് കണക്കാക്കിയാണ് പൈ ദിനം ആചരിക്കുന്നത് 3.14 ആണ് പൈ യുടെ മൂല്യം എന്ന് ഗണിതശാസ്ത്രം പഠിച്ചിട്ടുള്ളവർക്ക് അറിയാം. 3 എന്നത് മാർച്ച് മാസവും 14 എന്നത് തീയതിയും. അങ്ങനെയാണ് ഈ ദിവസം പൈ (π ) ദിനമായത്.
ഏകദേശം നാലായിരം വർഷങ്ങൾക്ക് മുൻപുള്ള ഒരു കണ്ടു പിടുത്തമാണ് ഗണിത ശാസ്ത്രത്തിൽ π എന്ന വിലയുടെ ഉപയോഗം. അഞ്ചാം നൂറ്റാണ്ടിൽ ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ആര്യഭടൻ ആണ് π എന്നതിന് ഒരു വിലയുണ്ടെന്നും അത് 3.1416 എന്ന ദശാംശ വിലയാണെന്നും കണക്കാക്കി കണ്ടുപിടിച്ചത്.
കൂടാതെ ഭിന്നകമായും ഇതിന്റെ വിലയെ 22/ 7 എന്നും സൂചിപ്പിക്കാറുണ്ട്. പിന്നീട് ഈ ജിപ്റ്റിൻ ചരിത്രത്തിലെ ഗണിത ശാസ്ത്രജ്ഞൻ ആർക്കമെഡീസ് ഇതിന്റെ ഉപജ്ഞാതാവ് ആണെന്ന് കണക്കാക്കപെട്ടു.
ഗണിതത്തിൽ വൃത്തവുമായി ബന്ധപ്പെട്ട πയുടെ വില 360 ഡിഗ്രി ആണെന്നും കണക്കാക്കുന്നു.
1800കളിൽ π ചാർട്ട് ഗണിത ശാത്രജ്ഞന്മാർ കണ്ടുപിടിക്കുകയും കൂടാതെ ഭൂമിയുടെ ഭ്രമണം വിവിധ ഗ്രഹങ്ങളും ചന്ദ്രനുമായുള്ള ചലനത്തിന്റെ ഭാഗമാണെന്നും, ഇതും 360 ഡിഗ്രിയുമായി ബന്ധമുണ്ടെന്നും വിവിധ ഗണിത ചരിത്ര പുസ്തകങ്ങളിൽ വിശദിക്കരിക്കുന്നു.
1350കളിൽ മലയാളി ഗണിത ശാസ്ത്രജ്ഞനായിരുന്ന സംഗമ ഗ്രാമ മാധവൻ പൈയുടെ വില ത്രികോണമിതിയിലെ സൈൻ, കോസൈൻ, ടാൻ ജെന്റ് എന്നിവയുമായി ബന്ധപെടുത്തിയതായും ചരിത്രം രേഖപെടുത്തുന്നു.
ഗണിതത്തിലെ ഇൻഫിനിറ്റ് സീരീസും കാൽക്കുലസിലെ സമ്മേഷനിലും π ഉപയോഗിച്ച് തെളിവുകളും അത് അടിസ്ഥാനപ്പെടുത്തിയ കണ്ടുപിടിത്തവും ഉണ്ട്. ഇത് ഡിഗ്രി തലത്തിലെ ഗണിത ഭാഗങ്ങളിൽ പ്രധാന ഘടകവുമാണ്.
Discussion about this post