VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

VSK Desk by VSK Desk
20 August, 2026
in ലേഖനങ്ങള്‍
Share
Tweet
SendTelegram

ആർ. ഇന്ദുചൂഡൻ
എബിവിപി-ശോധ് ദേശീയ കൺവീനർ

അഭിപ്രായസ്വാതന്ത്ര്യം എന്നത് ഭരണഘടനാപരമായി നമുക്ക് ലഭിച്ചിട്ടുള്ള മൗലികാവകാശമാണ്. എന്നാൽ, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ക്രമസമാധാനം എന്നിവ സംരക്ഷിക്കുന്നതിന് ഈ സ്വാതന്ത്ര്യങ്ങൾക്ക് ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടത്തിന് അധികാരവുമുണ്ട്.

ന്യൂദൽഹിയിലെ ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരങ്ങളുടെ ദൃശ്യങ്ങളായിരുന്നു അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ദേശീയ പൊതു പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സിജെപി നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, ദേശവിരുദ്ധ ശക്തികളുടെ മുതലെടുപ്പ് രാഷ്‌ട്രീയം വളരാതിരിക്കാൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും ചെയ്തു.

ദൽഹിയിലെ സംഭവവികാസങ്ങളെ ദേശീയ മാധ്യമങ്ങൾ വലിയ തോതിൽ ആഘോഷിച്ചപ്പോൾ, ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷകളിലെ ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് റാഞ്ചിയിലെ ജയ്‌പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് തെരുവിലിറങ്ങിയത്. എന്നാൽ, ഇവിടെ സിജെപി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളെ എവിടെയും കാണാൻ സാധിച്ചില്ല. വിദ്യാർത്ഥി സമരം മൂർച്ഛിച്ചപ്പോൾ മാത്രം രംഗപ്രവേശം ചെയ്ത് ക്രെഡിറ്റ് എടുക്കാൻ ഓടിയെത്തിയ ഐസ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകളെ ഝാർഖണ്ഡിലെ വിദ്യാർത്ഥികൾ തുരത്തിയോടിക്കുന്നതും നാം കണ്ടു.

ആഗസ്ത് 10ന് ഝാർഖണ്ഡ് നിയമസഭയിലേക്ക് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ചിനെ ലാത്തി കൊണ്ടാണ് ഇൻഡി മുന്നണി സർക്കാർ മറുപടി കൊടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) മാത്രമായിരുന്നു. തുടർന്നുണ്ടായ നിയമസഭാ മാർച്ച് 200-ലധികം എബിവിപി പ്രവർത്തകർ അറസ്റ്റ് വരിക്കുന്നതിലേക്ക് നയിച്ചു. എന്നാൽ, വകുപ്പ് മന്ത്രിയുടെ രാജി മാത്രമാണ് യഥാർത്ഥ നീതി എന്ന് മുൻപ് വാദിച്ച സിജെപി കൂട്ടുകെട്ട് ഇപ്പോൾ ഝാർഖണ്ഡ് വിഷയത്തിൽ തികഞ്ഞ മൗനം പാലിക്കുകയാണ്. ഇത് കേവലം ഒറ്റപ്പെട്ട സംഭവമല്ല. വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടക്കുന്ന വിദ്യാർത്ഥി-യുവജന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുക കൂടിയാണ് ഇവർ.

കേരളത്തിൽ: പിഎസ്‌സിയിലെ നിയമന കാലതാമസത്തിനും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ ഉദ്യോഗാർത്ഥികൾ നിരന്തരം സമരത്തിലാണ്. നിയമനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് എൽ.പി സ്‌കൂൾ ടീച്ചർ പരീക്ഷയിലെ റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ പുല്ലുതിന്ന് പ്രതിഷേധിക്കുന്ന ദയനീയ കാഴ്ച നാം കണ്ടതാണ്.

കർണാടകയിൽ: പബ്ലിക് സർവീസ് കമ്മിഷൻ 400 വെറ്ററിനറി ഓഫീസർ തസ്തികകളിലേക്ക് 80 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി നിയമനം നടത്തി. ഈ അഴിമതിക്കെതിരെ സമരം ചെയ്യാനും സിബിഐ അന്വേഷണം ആവശ്യപ്പെടാനും എബിവിപി മാത്രമാണുണ്ടായിരുന്നത്.

എന്നാൽ, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സമരം ചെയ്യുന്നില്ല എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ഇക്കഴിഞ്ഞ ആഗസ്ത് 13-നാണ്, കേരളത്തിലെ നിലവിലുള്ള ഏക വനിതാ വൈസ് ചാൻസലർ ഡോ. സിസാ തോമസിന് നേരെ എസ്എഫ്‌ഐ നടത്തിയ ‘പ്രതീകാത്മക ശവസംസ്‌കാരം’ എന്ന സമരാഭാസം നാം കണ്ടത്. സിൻഡിക്കറ്റ് യോഗം കഴിഞ്ഞു പുറത്തിറങ്ങിയ സിസാ തോമസിനെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുവെക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയുമായിരുന്നു. ഒരു വനിതാ വൈസ് ചാൻസലർക്ക് നേരെ നടന്ന ഹീനമായ ആക്രമണത്തിൽ പതിവുപോലെ കേരളത്തിലെ പല സാംസ്‌കാരിക നായകരും മൗനം പാലിച്ചു.

ഇത് എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നുള്ള ആദ്യ സംഭവവുമല്ല: 2016-ൽ പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജ് പ്രിൻസിപ്പാൾ ഡോ. ടി.എൻ. സരസുവിനെതിരെയും, 2017-ൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ എൻ.എൽ. ബീനയുടെ കസേര കത്തിച്ചും എസ്എഫ്‌ഐ തങ്ങളുടെ സമരവൈകൃതങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.

ഇന്ന് പൊതുവേദികളെ നിയന്ത്രിക്കുന്നത് മാധ്യമനിഷ്പക്ഷതയോ സമവായമോ അല്ല; മറിച്ച്, വൈകാരിക ധ്രുവീകരണത്തെ വിപണനം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ള അൽഗോരിതങ്ങളാണ്. വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളേക്കാളും വൈറൽ കണ്ടന്റുകളോടാണ് എല്ലാവർക്കും ഇപ്പോൾ താല്പര്യം. പ്രകോപനങ്ങളെയും സംഘർഷങ്ങളെയും ഉയർന്ന മൂല്യമുള്ള ഘടകങ്ങളായി കണക്കാക്കുന്ന ന്യൂറൽ അൽഗോരിതങ്ങളിലാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നത്.

ഝാർഖണ്ഡിലെ ചോദ്യപേപ്പർ ചോർച്ചയോ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന പരീക്ഷാ ക്രമക്കേടുകളോ പോലുള്ള യുവജന പ്രതിസന്ധികൾക്ക് ഈ അൽഗോരിതങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ആവശ്യമായ സങ്കുചിത രാഷ്‌ട്രീയ ഘടകങ്ങളോ വരേണ്യ മാധ്യമ പിന്തുണയോ ഉണ്ടാകാറില്ല. തൽഫലമായി അവ മുഖ്യധാര മാധ്യമങ്ങളിൽ നിന്ന് അദൃശ്യമാക്കപ്പെടുന്നു. സ്വാർത്ഥ രാഷ്‌ട്രീയ കൂട്ടായ്‌മകളും പ്രത്യയശാസ്ത്ര ശൃംഖലകളും വിദ്യാർത്ഥികളുടെ യഥാർത്ഥ പരാതികളെ തങ്ങളുടെ ആഖ്യാന യുദ്ധത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നു എന്നതാണ് ഈ അൽഗോരിതം വ്യവസ്ഥയുടെ ഏറ്റവും വലിയ അപകടം.

അൽഗോരിതങ്ങളുടെ ഈ കൃത്രിമ ഇടപെടലുകളെ മറികടക്കാൻ ബൗദ്ധികമായ ജാഗ്രത അത്യന്താപേക്ഷിതമാണ്. യഥാർത്ഥ ജനാധിപത്യപരമായ ഉത്തരവാദിത്തവും കൃത്രിമമായി നിർമിച്ചെടുക്കുന്ന ആഖ്യാന യുദ്ധങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള വിവേകം എല്ലാവർക്കുമുണ്ടാകണം. രാജ്യത്തിന്റെ സാമൂഹികവും ഭരണഘടനാപരവുമായ അടിത്തറയെ തകർക്കാൻ ശ്രമിക്കുന്ന ധ്രുവീകരണ ശക്തികളെ തള്ളിക്കളയുന്നതിനൊപ്പം, വിവേചനമില്ലാതെ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായുള്ള ശബ്ദത്തിന് പ്രഥമ പരിഗണന കൊടുക്കാനും നാം തയ്യാറാവണം.

Share
Tweet
SendShareShare

Latest from this Category

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

Load More

പുതിയ വാര്‍ത്തകള്‍

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies