2022-ൽ ഇന്തോനേഷ്യയിലെ സംരക്ഷിത മഴക്കാടിൽ സ്ഥിതി ചെയ്യുന്ന സുവാഖ് ബാലിംബിംഗ് ഗവേഷണ കേന്ദ്രത്തിൽ (Suaq Balimbing research site) മറ്റൊരു ആൺ ഒറാങ്ങുട്ടാനുമായുള്ള വഴക്കിനിടെ, റകുസ്/ റാക്കസ് (Rakus) എന്നു പേരുള്ള ഒരു ആൺ ഒറാങ് ഉട്ടാൻ്റെ വലത് കവിളിൽ മുറിവേറ്റു. അടുത്ത ദിവസങ്ങളിൽ, റാക്കസിനെ പിന്തുടർന്ന ഗവേഷകരെ കാത്തിരുന്നത് അത്ഭുതപ്പെടുത്ത കാഴ്ചയാണ്. ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി ഫംഗൽ, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ കാരണം മുറിവ് ഉണക്കുന്നതിനും, വേദനസംഹാരിയായ ഗുണങ്ങൾക്കും പേരുകേട്ടതുമായ ഒരു ചെടിയുടെ (akar kuning – Fibranaurea tinctoria) തണ്ടുകളും, ഇലകളും ചവച്ച റാക്കസ് പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടി. മുറിവുകളും വേദനകളും ചികിത്സിക്കാൻ മനുഷ്യർ ചെയ്യുന്ന ബാഹ്യ സ്വയം ചികിത്സ, ആദ്യമായ് ഒരു മൃഗം ചെയ്യുന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി. ഏകദേശം എട്ട് ദിവസത്തിന് ശേഷം മുറിവ് സുഖപ്പെടാൻ തുടങ്ങി, ഒരു മാസത്തിനുള്ളിൽ റാക്കസ് പൂർണ്ണമായും സുഖം പ്രാപിച്ചു. പഴയതുപോലെ മിടുക്കനായി.
വേദന ശമിപ്പിക്കുന്ന സസ്യങ്ങളെ തിരിച്ചറിയാനും ഉപയോഗിക്കാനും ഒറാങ് ഉട്ടാനുകൾക്ക് കഴിയുമെന്നതിൻ്റെ പുതിയ തെളിവാണ് ഈ കണ്ടെത്തൽ.
Discussion about this post