സമാധനത്തിനുള്ള Seoul Peace Prize 2018 പുരസ്‌ക്കാരം ശ്രീ നരേന്ദ്രമോദിക്ക് ലഭിച്ചു.അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിനും, ആഗോള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും, ഇന്ത്യയില്‍ ജനങ്ങളുടെ വികസനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള മോദിയുടെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരം എന്ന് വിദേശ ടൂറിസം മന്ത്രാലയം പറഞ്ഞു. വേഗത്തിലുള്ള സമ്പദ്ഘടനയുടെ വളര്‍ച്ചയും, അഴിമതി വിരുദ്ധവും സാമൂഹിക സുരക്ഷയുലൂടെയുള്ള ജനാധിപത്യവികസനവുമാണ് മോദിയെ ഈ പുരസ്‌ക്കാരത്തിന് ആര്‍ഹനാക്കിയത്.
ലോകമെമ്പാടുനിന്നും 1300 ഓളം പേരെ തെരഞ്ഞടുത്തിരുന്നു, അതില്‍ നിന്ന് 100 പേരെ തെരഞ്ഞെടുത്തു. അതില്‍ നിന്ന് പ്രധാനമന്ത്രി മോദിയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ആഗോള സമ്പത്ത്‌വ്യവസ്ഥകളുടെ വളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മോദിയുടെ സംഭാവനകളെ അംഗീകാര സമിതി അംഗീകരിക്കുകയും ചെയ്യതു.ലോകത്തെമ്പാടുമുള്ള രാജ്യങ്ങളുമായി സജീവമായ ഒരു വിദേശനയത്തീലൂടെ പ്രാദേശിക-ആഗോള സമാധാനത്തിന് പ്രധാനമന്ത്രി നല്‍കിയ സംഭാവനകളെ പ്രശംസിച്ചു.
മോദിയാണ് പതിനാലാമത് അവാര്‍ഡ് വാങ്ങുന്ന വ്യക്തി. മുന്‍ യു എന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നാന്‍, ജെര്‍മന്‍ ചാന്‍സലര്‍ ആഞ്ചെലാ മെര്‍ക്കെല്‍, ഡോക്ട്ടര്‍ വിത്തൗട്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയ പ്രശസ്ത സംഘടനകളും പങ്കെടുത്തു.1990 ല്‍ ആണ്‍ Seoul Peace Prize പുരസ്‌ക്കാരം ആരംഭിച്ചത്. 24-ാമത് സിയോള്‍ ഒളിമ്പിക്‌സ് ഗെയിംസിലെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തുടങ്ങിയത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമാധാനം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം എന്നിവ ഉട്ടിഉറപ്പിക്കുന്നതിനായിട്ടാണ് ഈ പുരസ്‌ക്കാരം നല്‍കുന്നത്.