കൊല്ലം: രാഷ്ടീയ പ്രതിയോഗികൾക്ക് മേൽ അക്രമണം മുഖ്യ അജണ്ടയാക്കിയ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് കേന്ദ്ര ഊർജ രാസവള സഹമന്ത്രി ഭഗവന്ത് ഖുബെ. കൊട്ടാരക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്കൃത പദ്ധതികൾ പേര് മാറ്റുകയും നടപ്പാക്കാതിരിക്കുകയും ചെയ്യക വഴി ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വികസന കാര്യത്തിൽ കേരളം പിന്നിലാണ്. കേരളത്തിന്‍റെ കടബാധ്യത ഉയരുകയാണ്. കേന്ദ്ര സഹായം ലഭിച്ചില്ലങ്കിൽ കേരളം ബുദ്ധിമുട്ടിലാകും. സ്വജന പക്ഷപാതത്തിലും അഴിമതിയിലും കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ സർക്കാർ ശ്രമിക്കുന്നത് കേരളത്തിലെ ജനം തിരിചറിയുന്നുണ്ട്. വരാൻ പോകുന്ന തെരഞ്ഞെടുപ്പകളിൽ ഇത് പ്രതിഫലിക്കും. കേരളത്തിൽ ബി.ജെ പി മുന്നേറ്റം ഉണ്ടാക്കും. നരേന്ദ്രമോദി സർക്കാരിന്‍റെ വികസന പ്രവർത്തങ്ങൾക്ക് അംഗീകാരം നൽകി കേരളത്തിൽ നിന്ന് പ്രതിനിധികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി സുധീർ, സെൽ കോഡിനേറ്റർ അശോകൻ കുളനട, എം വി ഗോപകുമാർ, അഡ്വ: വയക്കൽ സോമൻ എന്നിവർ പങ്കെടുത്തു.
Discussion about this post