കൊച്ചി: പ്രിയ വർഗീസിന്‍റെ നിയമനത്തിന് സ്റ്റേ. കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. യുജിസിയെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു. കേസ് 31ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഹർജിയിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുജിസിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പ്രിയ വർഗീസിന് അഭിമുഖത്തിൽ കൂടുതൽ മാർക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്കറിയ പട്ടികയിൽ രണ്ടാമതായത്. അസോഷ്യറ്റ് പ്രൊഫസർ നിയമനത്തിന് പരിഗണിച്ച ആറ് പേരിൽ റിസർച്ച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വര്‍ഗീസ്. റിസര്‍ച്ച് സ്‌കോറില്‍ 651 മാര്‍ക്കോടെ ഒന്നാമതായിരുന്ന ജോസഫ് സ്‌കറിയ. 156 മാര്‍ക്ക് മാത്രമാണ് പ്രിയ വര്‍ഗീസിന് ഉണ്ടായിരുന്നത്. അഭിമുഖം കഴിഞ്ഞതോടെയാണ് ജോസഫ് സ്‌കറിയ രണ്ടാമതും പ്രിയ വര്‍ഗീസ് പട്ടികയില്‍ ഒന്നാമതും എത്തിയത്.
Discussion about this post