ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു എന്ന സുപ്രീംകോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അഭിപ്രായത്തെ തുടർന്ന് പ്രതിഷേധ പ്രതീകരണവുമായി രംഗത്തുവന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും, സിപിഐഎം നേതാവ് പി ജയരാജനും ദേവസ്വം നിയമവും, അന്യാധീനപ്പെടുത്തിയ ദേവസ്വം സ്വത്തുക്കളെ സംബന്ധിച്ചും
പഠനം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഈ. എസ്ബി.ജു ആവശ്യപ്പെട്ടു
ക്ഷേത്ര ഭരണം സർക്കാർ നിയന്ത്രണത്തിൽ ആക്കാൻ ഇടതുപക്ഷ സർക്കാർ നിരവധി പരിശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിട്ടുണ്ട്. ക്ഷേത്രഭരണവും, സ്വത്തും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ ഉദ്ദേശിച്ച് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും, തിരുവിതാംകൂർ കൊച്ചി മതസ്ഥാപന നിയമ ഭേദഗതി കൊണ്ടുവന്ന ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളുംകേരള ജനത മറന്നിട്ടില്ല.
ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം, മലബാറിലെ നിരവധി ക്ഷേത്രങ്ങളും ഏറ്റെടുത്തത് ഏതു കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. മലബാറിലെ നിരവധി ക്ഷേത്രങ്ങൾ ഏറ്റെടുത്തത്, പോലീസ് സേനയെയും, സിപിഎം ഗുണ്ടകളെയും ഉപയോഗിച്ചാണ്, പെട്രോൾബങ്ക് ക്ഷേത്ര ഭൂമിയിൽ ആരംഭിക്കാൻദേവസ്വം ഭൂമി പാട്ടത്തിന് നൽകിയതും, മത്സ്യ കൃഷിക്കായി ക്ഷേത്രകുളം വിട്ടുനൽകാൻ ഉത്തരവിട്ടതും എൽ ഡി എഫ് സർക്കാർ നിയോഗിച്ച ദേവസ്വം ബോർഡ് ആണ്,
1ലക്ഷത്തിലധികം ഏക്കർ ഭൂമി അന്ന്യാധീനപ്പെട്ടിട്ടും അത് വീണ്ടെടുക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാരാണ് വീണ്ടും കൃഷിക്കായി സ്വകാര്യ വ്യക്തികൾക്ക്ദേവസ്വം ഭൂമി കൈമാറാൻ തീരുമാനം എടുത്തത് എന്നതാണ് വിരോധാഭാസം,
ദേവസ്വം ക്ഷേത്രങ്ങൾക്ക് ഔ ദാര്യമായി സർക്കാർ 129കോടിരൂപ സഹായധനമായി നൽകുന്നുണ്ട് എന്ന പ്രസ്താവന തെറ്റിദ്ധാരണ ഉളവാക്കാൻ ഉദ്ദേശിച്ച് ദേവസ്വം മന്ത്രി നടത്തിയിട്ടുള്ളതാണ്, കേണൽ മൺട്രോ ക്ഷേത്രസ്വത്തുക്കൾ പിടിച്ചെടുത്തു റവന്യൂവിൽ ലയിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം സ്വത്തു വകകളിൽ നിന്ന് ലഭിച്ചുവന്നിരുന്ന ആദായങ്ങളുടെയും, മറ്റ് വരുമാനങ്ങളുടെയും പലിശഇനത്തിൽ നൽകിവന്നിരുന്ന വർഷാശനം കാലാനുസൃതവും, മൂല്യ വർധനവിന്റെയും അടിസ്ഥാനത്തിൽ വർധിപ്പിച്ചു നൽകാൻ സർക്കാർ തയാറായിട്ടില്ല,
തുച്ഛമായ തുകയാണ് സർക്കാർ പ്രതി വർഷം നൽകി വരുന്നത്,ദേവസ്വം സ്വത്തു വകകൾ ഏറ്റെടുത്ത വകയിൽ നൽകിവരുന്ന വർഷാശനവും, ദുരന്ത സഹായമായി നൽകിയ ധനവും ഔദാര്യമല്ല അവകാശമാണ്.
പ്രതിവർഷം പതിനായിരം (10000)കോടിയിലധികം രൂപ റവന്യൂ വരുമാനം സർക്കാരിന് ശബരിമല തീർത്ഥാടനത്തിലൂടെ ലഭിക്കുന്നുണ്ടെന്നുവെളിപ്പെടുത്തിയത് മുൻ ദേവസ്വം മന്ത്രിയാണ്,5കോടിയിലധികം ഭക്തർ തീർത്ഥാടനത്തിനെത്തുന്ന ശബരിമലയിൽ 4കോടി ഭക്തരും അന്യ സംസ്ഥാനക്കാരാണ്.2017വർഷം ശബരിമലയിൽ എത്തിയ വാഹനങ്ങൾ 27ലക്ഷമാണ്, റോഡ് ടാക്സ്, മറ്റ് ടാക്സ് എന്നീ ഇനങ്ങളില്ലാം സഹസ്ര കോടികളാണ്സർക്കാരിന് ലഭിച്ചത്, പമ്പ -നിലക്കൽ സർവീസിന് 40രൂപഅധികമായി നിശ്ചയിച് കോടികൾ ksrtc വസൂലാക്കി, ശബരിമല ആവശ്യത്തിനായി ദേവസ്വം പണം മുടക്കി നിർമ്മിച്ച പമ്പയിലെ ജലവൈധ്യുതിയിലൂടെ ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് യൂണിറ്റിന് 16രൂപ 50പൈസ യാണ് അടക്കേണ്ടത്.
2013വരെ എല്ലാവർഷവും സർക്കാർ നൽകുന്ന സേവനങ്ങൾക്ക് 10കോടിയിലധികം രൂപ തിരുവിതാം കൂർ ദേവസ്വം ബോർഡിൽ നിന്ന് കൈപ്പറ്റിയത് സർക്കാരാണ്,
സ്ഥിതി തുടർന്നാൽ ശ്രീപദ്മനാഭനെയും, ശബരിമല ധർമ ശാസ്താവിനെയും, ഗുരുവായൂരപ്പനെയും വരെ സർക്കാർ ദേവസ്വം ബോർഡുകളെ മുന്നിൽ നിറുത്തി വിറ്റഴികുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ സ്ഥാപനങ്ങളും, വിവിധ കോർപ്പറേഷനുകളും പണയപെടുത്തി കോടികൾ വായ്പ എടുക്കുന്ന സർക്കാർദേവസ്വം സ്വത്തുക്കൾ പണയപ്പെടുത്താനും നാളെകളിൽ ശ്രമിക്കും എന്നതാണ് സമീപകാല സംഭവങ്ങളിൽ നിന്ന് ബോധ്യപ്പെടുന്നത്.
ഈ. എസ്. ബിജു.
സംസ്ഥാന വക്താവ്
ഹിന്ദു ഐക്യവേദി
Discussion about this post