രാജ്യത്തിന്‍റെ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത്രിന്‍റെ സമര്‍പ്പണം ജനതയൊട്ടാകെ ഏറ്റെടുത്തതിന് പിന്നാലെ അവകാശവാദങ്ങള്‍ നിരവധിയാണുയര്‍ന്നത്. കപ്പലിന് കീലിട്ടതും നിര്‍മ്മാണത്തിന് പച്ചക്കൊടി കാട്ടിയതുമൊക്കെ തങ്ങളുടെ നേട്ടങ്ങളായി അവതരിപ്പിക്കാന്‍ ഏ.കെ.ആന്റണി അടക്കമുള്ള നേതാക്കളും അവരെ അനുകൂലിക്കുന്ന സൈബര്‍ സംഘങ്ങളും രംഗത്തെത്തിയിരുന്നു. സമര്‍പ്പണവേളയിലെ പ്രസംഗത്തിലോ അതിന് മുമ്പോ പിന്നീടോ നേട്ടം രാജ്യത്തിന്റേതാണ് എന്നല്ലാതെ ഏന്തെങ്കിലും രാഷ്ട്രീ അവകാശവാദങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്നില്ല. ഇപ്പോള്‍ പുറത്തുവരുന്നത് കോണ്‍ഗ്രസ് അവകാശവാദങ്ങളെ പൊളിക്കുന്ന പഴയ രേഖകളാണ്. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെയാണ് വിമാനവാഹിനി നിര്‍മ്മാണത്തിന് തീരുമാനമെടുത്തത് എന്ന് തെളിയിക്കുന്ന രേഖയാണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യക്ക് ജോര്‍ജ് ഫെര്‍ണാണ്ടസ് നല്‍കിയ മറുപടിയിലാണിതുള്ളത്.
Discussion about this post