മുംബൈ: ഹിജാബ് വിരുദ്ധ പ്രക്ഷോഭം നയിക്കുന്ന ഇറാനിലെ വനിതകളെ പിന്തുണച്ചതിന്‍റെ പേരില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം. ലോകത്തുടനീളം സിനിമാ, സാംസ്‌കാരിക മേഖലകളിലെ വനിതകള്‍ ഇറാനിയന്‍ സ്ത്രീപ്രക്ഷോഭകര്‍ക്ക് പിന്തുണയുമായെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക കഴിഞ്ഞ ദിവസം ‘ഇനിയവരുടെ ശബ്ദങ്ങള്‍ നിശ്ശബ്ദമാക്കാനാകില്ല’ എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഇറാനിയന്‍ നടി മന്ദാന കരിമി മുംബൈയില്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധം ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വിഷയത്തില്‍ ഇറാനിയന്‍ വനിതകള്‍ക്ക് അനുകൂലമായി രംഗത്തെത്തിയ ഏക സിനിമാതാരമാണ് പ്രിയങ്ക.
ഇതിന് പിന്നാലെയാണ് ഇസ്ലാമിസ്റ്റുകളുടെയും ഇടതരുടെയും അനുകൂല പ്രൊഫൈലുകളില്‍ നിന്ന് കടുത്ത ഭാഷയില്‍ പ്രിയങ്കയ്‌ക്കെതിരെ വിമര്‍ശനമുയരുന്നത്. ട്വിറ്ററിലും ഇന്‍സ്റ്റയിലുമുള്ള പ്രിയങ്കയുടെ ആരാധകരില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. പ്രിയങ്കയില്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂടവിവേചനങ്ങള്‍ക്കെതിരെയാണ് പ്രതികരിക്കേണ്ടതെന്ന വാദമുയര്‍ത്തിയാണ് ആക്ഷേപങ്ങള്‍. ബില്‍കീസ് ബാനു വിഷയത്തില്‍ പ്രിയങ്കയുടെ മൗനത്തിനു പിന്നിലെ രഹസ്യം ഇപ്പോഴാണ് വെളിവായതെന്ന് വിവാദ ജേര്‍ണലിസ്റ്റ് റാണാ അയൂബ് കമന്റ് ചെയ്തു.
ഇന്ത്യയില്‍ സ്‌കൂള്‍, കോളജ് യൂണിഫോമുകളെ വെല്ലുവിളിച്ച് ഹിജാബ് അനുകൂല പ്രക്ഷോഭം നടത്തുന്ന ഇടത്, ഇസ്ലാമിസ്റ്റ് അജണ്ടയുടെ ഭാഗമായി നില്‍ക്കുന്നവരാണ് ഇറാനിലെ മതഭീകരതയെ പിന്തുണയ്ക്കുന്നതെന്ന് ലോക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യന്‍ വനിതകള്‍ ഇറാനിലെ സ്ത്രീകളുടെ വിമോചന പ്രസ്ഥാനത്തെ പിന്തുണയ്ക്കാത്തതെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ ചോദിച്ചിരുന്നു. അതേസമയം വിവിധരാജ്യങ്ങളില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കനക്കുകയാണ്. ഇറാനിയന്‍ ഭരണകൂടത്തിന്‍റെ മര്‍ദ്ദന മുറകള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലും രംഗത്തു വന്നിരുന്നു.
Discussion about this post