ശബരിമല സ്ത്രീപ്രവേശന വിധിയ്‌ക്കെതിരെയും ഇടത് സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കണ്ണൂരില്‍ ബിജെപി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ അയ്യപ്പഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സൂപ്രീംകോടതിയുടെ വിധിയുടെ ബലത്തില്‍ ഇടത് സര്‍ക്കാര്‍ ഭക്തന്മാരെ അടിച്ചാമര്‍ത്തുകയാണ്. ഇത് തീക്കളിയാണെന്ന് പിണറായി മനസ്സിലാക്കണം.
മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്നതുള്‍പ്പെയുള്ള വിധികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇതൊന്നും നടപ്പിലാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തുകൊണ്ടാണ് ശബരിമല വിധി നടപ്പാക്കാന്‍ ആവേശം കാണിയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രിപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്ന മതമാണ് ഹിന്ദുമതം. രാജ്യത്ത് പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനാകുന്ന ആചാരങ്ങളുണ്ട്, അവയെയൊന്നും ഭക്തര്‍ചോദ്യം ചെയ്യുന്നില്ല. കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുതെന്ന് അമിത് ഷാ മുന്നറിയപ്പ് നല്‍കി. ഇക്കാലത്തിനിടെ എത്ര കോടതി വിധികള്‍ വന്നു. അതൊന്നും നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചില്ല. അടിച്ചമര്‍ത്താന്‍ എടുക്കുന്ന വ്യഗ്രത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ കണ്ടില്ല.
നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ കേരളത്തിനായി പ്രഖ്യപിച്ചു. എയിംസ്, പാലക്കാട് ഐഐടി, കൊച്ചിയില്‍ റെയില്‍ കോച്ച്ഫാ ക്ടറി, ദേശീയ പാത വികസന പദ്ധതികള്‍ അനുവദിച്ചു. പക്ഷേ കേരളാസര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടതികള്‍ അപ്രയോഗിക നിര്‍ദേശങ്ങള്‍ പ്രഖ്യപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്നായിരുന്നു സുപ്രീകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയോടുള്ള അമിത് ഷാ യുടെ പ്രതികരണം.