കാശ്മീരില്‍ സൈന്യത്തിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ സൈനികരെ കല്ലെറിയുന്നെന്ന് കരസേന ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തെ കല്ലെറിഞ്ഞ് ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ പൊലെ കല്ലെറിയപ്പെടേണ്ട ആളുകള്‍ അല്ല സൈനികരെന്ന് വിപിന്‍ റാവത്ത് വിശദമാക്കി.
സൈനികരെ തിരിഞ്ഞ് പിടിച്ച് കല്ലെറിയുന്നതിന് പിന്നില്‍ പാക്കിസ്താനാണെന്ന് ആരോപിച്ചു. കാശ്മീരിലെ അക്രമസംഭവങ്ങള്‍ തുടര്‍ന്ന് പോരേണ്ടത് പാകിസ്താന്റെ ആവശ്യമാണ്. വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനെതിരെയുള്ള പോരാട്ടം വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍ പാക്കിസ്താന്‍ അവലംബിക്കുന്നതെന്നും ബിപിന്‍ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.