മരം മുറിച്ചിട്ടപ്പോള്‍ ആ പെണ്‍കുട്ടി കരഞ്ഞു… ഒരു മണിക്കൂറല്ല…ഒരു ദിവസം മുഴുവന്‍. താന്‍ എന്നും കാണുന്ന , പക്ഷികളുടെ കൊഞ്ചല്‍ കേള്‍ക്കുന്നത് നിലച്ചപ്പോള്‍ കോട്ടയെ മുളക്കുളത്തെ -നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ വേദ എന്ന പത്തുവയസ്സുകാരി. ഇന്ന് ഇന്ത്യ അറിയുന്ന എല്ലാ ദിവസവും മരം നടുന്ന- കുളങ്ങളും കനാലുകളും വൃത്തിയാക്കാന്‍ മുന്നിട്ടുറങ്ങുന്ന വേദ മുരളീ. പരിസ്ഥിതി രംഗത്തെ അത്ഭുതങ്ങളായി ഇന്ത്യയിലെമ്പാടുമുള്ള 100 കുട്ടികളുടെ സംയോജികയായി പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നു. തന്റെ യൂട്യൂബ് ചാനലായി മദര്‍ എര്‍ത്തിലൂടെ കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിസ്ഥിതി ബോധവല്‍ക്കരണം നടത്തി മുന്നേറുന്നു.
വടക്കന്‍ മലബാറില്‍ കണ്ടല്‍വന സംരക്ഷനായി തന്റെ ദൗത്യം നിറവേറ്റിയ കല്ലന്‍ പൊക്കുന്റെ പാത പിന്തുര്‍ന്ന് തലശ്ശേരിയില്‍ അക്‌്‌ഷീണം പ്രയത്‌നിക്കുകയാണ് കണ്ടല്‍ സുരേന്ദ്രന്‍. ഒട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നതിനിടെപോലും കണ്ടലിനായി ആര്‍ക്കൊപ്പവും അവയെ സംരക്ഷിക്കാന്‍ സുരേന്ദ്രന്‍ മുന്നിലുണ്ട്.
പ്രകൃതിക്ക് ദ്രോഹമാണ് പോളിത്തീന്‍- എന്നാല്‍ നിത്യജീവിതത്തി്‌ല്‍ അത് ഇല്ലാതെ സാധിക്കില്ലെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കി ജീവിക്കുന്നു കോഴിക്കോട് പെരുമണ്ണയിലെ സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ച ശങ്കരന്‍ മൂസത്. വീട്ടിലെ എല്ലാ പ്ലാസ്റ്റിക് വസ്‌തുക്കളും വര്‍ഷങ്ങള്‍ക്കുമുന്നേ ഒഴിവാക്കി മൂസത് സ്റ്റീല്‍-മണ്‍ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്.
നമ്മളാണ് പോളിത്തീന്‍ വലിച്ചെറിഞ്ഞ് കടലിനെ വരെ മലിനമാക്കുന്നതെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ഒരു ദിവസംപോലും പ്ലാസ്റ്റിക് പെറുക്കിമാറ്റുക എന്ന ശീലം സ്വന്തം വീട്ടില്‍പോലും ചെയ്യാത്തവരാണ് ഭൂരിഭാഗവും. ഇവിടെ ചേമഞ്ചേരി പാറോല്‍ രാജന്‍ പിന്നോട്ടില്ല. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ പ്രഭാത നടത്തത്തിനിറങ്ങുമ്പോള്‍ സ്വയം പെറുക്കി എടുത്ത് വീട്ടിലെത്തിച്ച് പുരയിടത്തില്‍ സംരക്ഷിച്ചിരിക്കുന്നു.
മഴവെള്ളം ഈശ്വരന്‍ നല്‍കുന്ന അമൃതാണെന്ന് ആരോടും പറയുന്നതില്‍ മടികാണി്‌ക്കാത്ത മലപ്പുറം അരീക്കോട് അബൂക്ക. മഴവെള്ളം അത് പാഴാക്കുന്നവരെ ഈശ്വരന്‍ തന്നെ ശിക്ഷിക്കുമെന്നും ആയിരത്തിലേറെ വേദികളിലൂടെ സന്ദേശം നല്‍കുന്നതിനൊപ്പം കിണറുകളിലേയ്‌ക്ക്‌് മഴവെള്ളം ശേഖരിക്കുന്നതിനായി വീടുകള്‍ തോറുമെത്തി പരിശീലനം നല്‍കുന്നതിലും ശ്രദ്ധിക്കുകയാണ് അബൂക്കയെന്ന കര്‍മയോഗി.
സ്വന്തം പുരയിടം അതും ഒരേക്കറില്‍ ഇന്ന് ആരും കാടുവളരാന്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍ ചാലക്കുടി മുരിങ്ങൂറിലെ വനമിത്ര സുരേഷ് തന്റെ വീട്ടിന് ചുറ്റും സൃഷ്ടിച്ചിരിക്കുന്നത് അപൂര്‍വ്വ ഇനം ഔഷധങ്ങല്‍ നിറഞ്ഞ വനമാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഒരു പ്രകൃതി പഠന ഗവേഷണ അനുഭവം നല്‍കി അദ്ദേഹം പര്യാവരണ്‍ ഗതിവിധി തൃശൂര്‍ വിഭാഗ് സംയോജകന്‍ കൂടിയായി പ്രവൃത്തിക്കുന്നു.
പ്രധാനമന്ത്രിയിയുടെ മന്‍കീ ബാത്തിലൂടെ ലോകം അറിഞ്ഞു…ആലുവ മുപ്പത്തടം സ്വദേശി…പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീമന്‍ നാരായണന്‍ എന്ന കര്‍മ്മയോഗിയെ…അരനൂറ്റാണ്ടായി ഗാന്ധിയന്‍ ആദര്‍ശത്തെ മുറുകെ പിടിച്ച് നാടന്‍ ഫലവൃക്ഷങ്ങളും സ്വദേശി ജീവിതവും പ്രചരിപ്പിക്കുന്നു. എന്നാല്‍ വേനലില്‍ ദാഹിച്ചുതളര്‍ന്നുവീഴുന്ന പക്ഷികളെ മറ്റാരും ശ്രദ്ധിക്കും മുന്നേ ശ്രീമന്‍ നാരായണന്‍ ശ്രദ്ധിച്ചു… സ്വന്തം സമ്പാദ്യം വി്‌റ്റുപെറുക്കി മണ്‍പാത്രങ്ങളുണ്ടാക്കി നാടുനീളെ സഞ്ചരിച്ച് ജനങ്ങളെ ഏല്‍പ്പിച്ച് അതില്‍ എല്ലായിടത്തും ജലം നിറച്ച് വെയ്‌ക്കാന്‍ ആവശ്യപ്പെട്ടു…ഇന്ന് ഒരു ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ ഗാന്ധിജിയുടെ വാര്‍ധായിലെ ആശ്രമത്തിലെത്തിച്ച് അദ്ദേഹം ഇന്ത്യ മുഴുവന്‍ സന്ദേശം എത്തിക്കുന്നു.
കൊച്ചി നഗരഹൃദയത്തിലൊരു കാടുണ്ടോ… മംഗളവനം കഴിഞ്ഞാല്‍ ചൂടിന്റെ ഒരു കണികപോലും ഏശാതെ തമ്മനം കാരണക്കോടത്ത് പുരുഷോത്തമ കമ്മത്ത് തന്റെ ഒന്നര ഏക്കറില്‍ ചിട്ടയായി ഒരു ഔഷധ തോട്ടം രണ്ടായിരത്തിലേറെ സസ്യങ്ങളെ പരിപാലിച്ചും മറ്റുള്ളവര്‍ക്ക് നല്‍കിയും ജീവിക്കുന്നു. സ്വന്തം വീട്ടില്‍ നാല് വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്ന അദ്ധേഹം ഒരു കുളം പരിപാലിച്ച് അതില്‍ നൂറുകണക്കിന് മത്സ്യങ്ങളേയും ആമകളേയും സംരക്ഷിക്കു്‌ന്നു.
ഒരു തൈ എപ്പോള്‍ നടണം… എന്ന ചോദ്യത്തിന് ഏതു നിമിഷവും താന്‍ റെഡി എന്ന് പറയുന്ന ഒരാളുണ്ട് കൊച്ചി പള്ളൂരുത്തിയില്‍. ആനന്ദ്. കുണ്ടന്നൂരില്‍ നിന്ന് ബിഒടി പാലത്തിലേയ്‌ക്കുള്ള വഴിയിലെ വാക് വേയിലൂടെ നടക്കുന്നവര്‍ക്ക് തണലേകുന്ന നൂറുകണക്കിന് വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ച് സംരക്ഷിക്കുന്ന ആനന്ദ് എല്ലാ ദിവസവും തൈ നടുന്നു..ഒപ്പം ബാങ്ക് ജോലിക്കായി പോകുമ്പോള്‍ അ്‌ഞ്ചു കുപ്പികളിലായി ജലം എടുത്ത് അവ വളര്‍ന്നു തുടങ്ങുന്ന കുഞ്ഞു തൈകള്‍ക്ക് ഒഴിച്ചുകൊടുത്തിട്ടുമാത്രമേ മുന്നോട്ട് നീങ്ങാറുള്ളു. താന്‍ പോകുന്ന ഏത് പരിപാടിയിലും അതിന്റെ വലുപ്പചെറുപ്പം നോക്കാതെ ആനന്ദ് അവരെക്കൊണ്ട് ഒരു തൈ നടീക്കും എന്നത് ജീവിതചര്യയായിക്കഴിഞ്ഞു.
പള്ളൂരിത്തിയിലെ തന്നെ ഒരു വീ്‌ട് നവരാത്രിയായാല്‍ ആയിരത്തിലേറെ ബൊമ്മക്കൊലുവിനുള്ള പാവകളെക്കൊണ്ട് നിറയും. പരിസ്ഥിതിയുമായി എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ നാം പാഴാക്കുന്ന പേപ്പറുകളും പ്ലാസ്റ്റിക്കും പാത്രങ്ങളും തുണികളുമെല്ലാം രവിയും ഭാര്യ ജയശ്രീയും ചേര്‍ന്ന് മികച്ച പാവകളാക്കി മാറ്റുന്ന കാഴ്‌ച അത്ഭുതകരമാണ്.
പ്ലാസ്റ്റിക് കുന്നുകൂടുന്നു. വിദ്യാര്‍ത്ഥികാലഘട്ടത്തില്‍ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകള്‍ക്ക് കണക്കില്ല. ഈ ചിന്ത അലട്ടിയപ്പോള്‍ ഒരു വ്യക്തി മാത്രം മാറി ചിന്തിച്ചു. ചോറ്റാനിക്കരയിലെ ആര്‍കിടെക്ട് ആയ ലക്ഷ്‌മിമേനോന്‍ എന്ന പൊതുപ്രവര്‍ത്തക. പേനയില്‍ നിന്ന് എത്ര കണ്ട് പ്ലാസ്റ്റിക് ഒഴിവാക്കാം എന്നതായി ചിന്ത. കടലാസ് പേന അങ്ങനെ പിറവി എടുത്തു. എ്‌ന്നാല്‍ അതും ഈ ഭൂമാതാവിന് മേല്‍ മറ്റൊരു പാഴ് വസ്‌തുവല്ലേ… അങ്ങിനെ വന്നു വലിച്ചെറിയുന്ന ഒരോ പേനയും ഒരു മരമായി മാറണം. പേനയിലുടെ ചുവട്ടില്‍ ഒരു വിത്തിനെ ഒട്ടിച്ചുചേര്‍ക്കുന്ന സൂത്രം. വിത്ത് പേനയിലൂടെ ലക്ഷ്‌മി സൃഷ്‌ിച്ചത് വലിയൊരു അവബോധമാണ്. കൊറോണ കാലത്ത് ആയിരങ്ങള്‍ ആശുപത്രി വരാന്തകളില്‍ കിടക്കാന്‍ പായപോലുമില്ലാതെ മല്ലടിച്ചപ്പോള്‍ ലക്ഷ്‌മിയുടെ മനസ്സ് വീണ്ടും പരിസ്ഥിതി സൗഹാര്‍ദ്ദ ആശത്തിലേക്ക് കടന്നു. എല്ലാ വീട്ടമ്മമാരും ഉപേക്ഷിക്കുന്ന സാരികള്‍ കോര്‍ത്ത് താല്‍ക്കാലിക കിടക്ക -പുനരുപയോഗം എന്ന പരിസ്ഥിതി സംരക്ഷണ ആശയത്തെ പ്രായോഗിക തലത്തിലെത്തിച്ചു. ശയ്യ എന്ന പേരില്‍ അന്താരാഷ്ട്ര ബഹുമതിയും പേറ്റന്റും അതിന് ലഭിച്ചു.
കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടം ഓടുന്ന കൊച്ചി-ചെല്ലാനം പഞ്ചായത്തില്‍ അവരെ നോക്കി ദശകങ്ങളായി കളിയാക്കി ചിരിക്കുന്ന ഒരു വ്യക്തിയുണ്ട്. സ്വന്തം വീട്ടില്‍ ഏത് കാലവസ്ഥയിലും കടല് കയറിയാലും മുറ്റത്തു നിന്നും ടാപ്പ് തുറന്ന് ശുദ്ധജലം എടുക്കുന്ന ആന്റോജി. മഴവെള്ളം പുരപ്പുറത്തു നിന്നും കുഴല്‍കിണറിലേയ്‌ക്ക് ശക്തിയായി കടത്തിവിട്ട് ഭൂമിയുടെ ഏറെ ഉള്ളിലെത്തിച്ച് തിരികെ ശുദ്ധമായ ജലമാക്കി പുറത്തേയ്‌ക്ക് എത്തിക്കുന്ന വാട്ടര്‍ ഇഞ്ചക്ഷന്‍ പദ്ധതി നടപ്പാക്കുന്ന കര്‍മ്മയോഗി. ജലത്തിന്റെ ശക്തിയെ വിവിധ രൂപത്തില്‍ തിരിച്ചറിയുന്ന ആന്റോജിയെ കേന്ദ്രസര്‍ക്കാര്‍ കംബോഡിയയില്‍ നടന്ന പരിസ്ഥിതി സെമിനാറില്‍ പ്രത്യേക പ്രതിനിധിയായി പങ്കെടുപ്പിച്ച് ആദരിച്ചു.
തന്റെ ഔദ്യോഗക ജീവിതത്തിലെ തിരിച്ചറിവുകളെ എവിടേയും തുറന്നുപറയാനും പരിസ്ഥിതി സംരക്ഷണത്തില്‍ ആയിരത്തിലേറെ ക്ലാസുകളും സെമിനാറുകളും നടത്തി മുന്നേറുന്നു ഡോ. സുഭാഷ് ചന്ദ്രബോസ്. ജലനിധിയുടെ മുന്‍ മേധാവി എന്ന നിലയില്‍ മനുഷ്യന്റെ പരിസ്ഥിതി ബോധമില്ലായ്‌മയ്‌ക്കെതിരെ ശക്തമായി പൊരുതുകയാണ് അദ്ദേഹം. മികച്ച പ്രഭാഷകന്‍ എന്നതിലുപരി നേരിട്ട് ഒരോ പ്രദേശത്തും ചെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ പ്രായം നോക്കാതെ സഞ്ചരിക്കുന്നു.
ആലപ്പുഴയുടെ മണ്ണില്‍ എന്തും വളരും കാടും വളരും എന്ന് കാണിച്ച ഡോ.ദയാല്‍. ജൈവകൃഷിയുടെ പ്രചാരകനെന്ന നിലയിലും പ്രകൃതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന കര്‍മ്മയോഗി. ഔഷധസസ്യങ്ങളുടെ മഹത്വം, തനത് ഭക്ഷണരീതികള്‍, നാടന്‍ ഫലവൃക്ഷങ്ങള്‍, ജൈവകൃഷി, ഗോപരിപാലനം തുടങ്ങി അദ്ദേഹം നേതൃത്വം നല്‍കാത്ത മേഖലകളില്ല. തന്റെ പരിശ്രമത്തിന്റെ ഫലമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ സാധാരണക്കാര്‍ക്കായി ജൈവകൃഷി പഠിക്കുന്നതിനുള്ള ഒരു ചെയറും അദ്ദേഹം സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നു.
പദ്‌മശ്രീ ലക്ഷ്‌മിക്കുട്ടിയമ്മയെന്ന വനവിഭവങ്ങളുടെ എന്‍സൈക്ലോപീഡിയയെ ആര്‍ക്കാണ് വിസ്‌മരിക്കാനാവുക. അപൂര്‍വ്വ ഔഷധങ്ങളുടെ വിവരങ്ങള്‍ ലക്ഷ്‌മിക്കുട്ടിയമ്മ പറഞ്ഞുതുടങ്ങിയാല്‍ , അതിന്റെ ഗുണത്തിന് മുന്നില്‍ ഇന്നത്തെ ആധുനിക വൈദ്യശാസ്‌ത്രം മുട്ടുമടക്കും.
കേരളത്തിലെ പരിസ്ഥിതി രംഗത്ത് ആരോടും പരിഭവമില്ലാതെ ഏകാന്തരായി തങ്ങളുടെ മാര്‍ഗ്ഗം സ്വയം തിരഞ്ഞെടുത്ത് മുന്നേറുന്ന ആയിരങ്ങളില്‍ ചിലര്‍മാത്രമാണിവര്‍. ഈ പരിസ്ഥിതി ദിനത്തില്‍ ഇവര്‍ക്കൊപ്പം നമുക്കും പ്രകൃതിയെ നെഞ്ചോട് ചേര്‍ത്ത് സഞ്ചരിക്കാം.
Discussion about this post