ഭുവനേശ്വര്‍(ഒഡീഷ): രാമക്ഷേത്രം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ഹിന്ദുസമാജത്തിന്റെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ആര്‍എസ്എസ്. സമൂഹത്തിന്റെ വിശ്വാസത്തിന്റെ പ്രശ്‌നമാണത്. കോടതിയില്‍ വാദം തുടരുകയാണ്. തീരുമാനം ഉടന്‍ വരുമെന്നു വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ മുമ്പ് കോടതിനടപടികളില്‍ താമസം അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് അന്തിമഘത്തിലേക്ക് നീങ്ങുകയാണ്, ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ ആദ്യദിവസം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തെ കാര്യകാരി മണ്ഡലിനു തുടക്കം കുറിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ ദീപം കൊളുത്തി.
കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പു റദ്ദാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദൃഢമായ തീരുമാനമെടുത്തു. കശ്മീരിനുള്ള പ്രത്യേക പദവി താത്ക്കാലികമായിരുന്നു. ഈ വകുപ്പു റദ്ദാക്കാന്‍ 1964ല്‍ നേതാക്കള്‍ തീരുമാനിച്ചതാണ്. 1994ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ഈ വകുപ്പു റദ്ദാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ചു പ്രമേയം പാസാക്കിയതാണ്. അത് ദേശീയ സമവായമായിരുന്നു. എന്നാല്‍, ഇതുവരെ സര്‍ക്കാരുകളൊന്നും തീരുമാനമെടുത്തില്ല.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1585 ദൈനംദിന ശാഖകളും 1879 സപ്താഹിക് ശാഖകളും ഈ വര്‍ഷം വര്‍ധിച്ചു. ഇപ്പോള്‍ 57,411 ദൈനംദിന ശാഖകളും 18,923 സപ്താഹിക് ശാഖകളുമുണ്ട്. 5000 ഗ്രാമങ്ങള്‍ തെരഞ്ഞെടുത്ത് അവിടെ വികസനത്തിനായി സ്വയം സേവകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.
Discussion about this post