VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കൊച്ചി ഇസ്ലാമിക തീവ്രവാദികളുടെ രാജ്യാന്തര ഹബ് ആകുന്നു

VSK Desk by VSK Desk
14 December, 2019
in വാര്‍ത്ത, English
ShareTweetSendTelegram

കൊച്ചി: ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ ഹബാക്കി മാറ്റാന്‍ ശ്രമിക്കുന്നത് കൊച്ചിയെ ആണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഹിങ്ക്യകളും അഭയാര്‍ഥികളും കൊച്ചിയില്‍ താവളമടിച്ച് ഇവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കടക്കാനാണ് ശ്രമം നടത്തുന്നത്. ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നിന്നും കൊല്‍ക്കത്തയിലും അവിടെ നിന്നും ഹൈദരാബാദിലേക്കും തുടര്‍ന്ന് കൊച്ചിയിലേക്കുമാണ് ഇവര്‍ എത്തുന്നത്. കൊച്ചിയില്‍ തങ്ങി അവിടെ നിന്നും ഓസ്‌ട്രേലിയ, കാനഡ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമം നടത്തുന്നത്. ഇത്തരത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുന്ന രോഹിങ്ക്യന്‍, ബംഗ്ലാദേശി അഭയാര്‍ഥികള്‍ എല്ലാവിധ ഇന്ത്യന്‍ രേഖകളോടും കൂടിയാണ് വിദേശരാജ്യങ്ങളിലേക്ക് കടക്കുന്നത്. ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതിന്റെ ഒരു ശൃഖല കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരികയാണെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധമായി കൊച്ചിയില്‍ നിന്നും മനുഷ്യക്കടത്ത് നടത്തുന്നതായി മാസങ്ങള്‍ക്കു മുമ്പ് കേരള പോലീസ് കണ്ടെത്തിയിരുന്നു. 2018 നവംബറിലാണ് ഈ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കൊച്ചിയില്‍ എത്തപ്പെടുന്ന ബംഗ്ലാദേശി, രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ തരപ്പെടുത്തിക്കൊടുത്തശേഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഈ സംഘം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കെതിരെയും ഐബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ട സുമിത് ബാരുവ എന്നയാള്‍ അടുത്തിടെ ഹൈദരാബാദില്‍ പിടിയിലായിരുന്നു. കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് മുഖ്യപങ്കാണ് ഉള്ളതെന്ന് കണ്ടെത്താനായിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും വൈകാതെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ല പോലീസ് മേധാവി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇത്തരത്തില്‍ ഒരു സംഘത്തെ 2018 നവംബറില്‍ ഉത്തര്‍പ്രദേശില്‍ നിന്നും പിടിച്ചിരുന്നു. അഞ്ച് ബംഗ്ലാദേശികളാണ് ഇവിടെ പിടിയിലായത്. ഇവരില്‍ നിന്നും ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഇവര്‍ക്ക് ലഭിച്ചത് എവിടെ നിന്നാണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൊച്ചിയിലെത്തിയ നിരവധി ആളുകള്‍ ഇന്ത്യയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്ക് കടന്നതായി കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യന്‍ പൗരനെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് കടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ ചിലവിലാണ് ഇവര്‍ വ്യാജ രേഖകളുണ്ടാക്കി നാടുകടക്കുന്നത്.

Tags: #kochi#terroristhub
ShareTweetSendShareShare

Latest from this Category

അംബേദ്കര്‍ സ്മരണയില്‍ അമൃതകാലത്തിലേക്ക് ചുവട് വച്ച് സമത്വത്തിന്റെ ആഘോഷം

Adeu to dear Kuruvila Abraham (Babuchettan) of Kozhencherry

ശബരിമല: അസൗകര്യങ്ങളില്‍ വലഞ്ഞ് തീര്‍ത്ഥാടകര്‍; വിരിവെയ്‌ക്കാൻ ഇടമില്ല

എബിവിപി ദേശീയ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും

അയ്യനെ കാണാന്‍ കാത്തിരുന്നത് നൂറ് വര്‍ഷം; കന്നിക്കെട്ടേന്തി പാറുക്കുട്ടിയമ്മ പൊന്നമ്പലവാസനെ കണ്ടു

രാജ്കോട്ട് കോട്ടയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; വീഡിയോ

Load More

Discussion about this post

Latest News

Adeu to dear Kuruvila Abraham (Babuchettan) of Kozhencherry

Congress and CPM spread red carpet for terrorism, says Rajeev Chandrasekhar

Police case against Christian priest and BJP leader and actor Krishnakumar for addressing pro-Israel rally

Three ASWCs join Bharat Navy fleet

Children cannot be paraded as cheer girls for LDF government’s programme, says HC

Building of second aircraft carrier from CSL endorsed

Image: CM Thrissur District Secretary M.M. Varghese

Karuvannur Bank Fraud: ED demands CPM’s Acc Books

Fatal blow to Pinarayi  Govt : SC cancels Kannur Varsity VC’s Reappointment

Load More

Latest Malayalam News

അംബേദ്കര്‍ സ്മരണയില്‍ അമൃതകാലത്തിലേക്ക് ചുവട് വച്ച് സമത്വത്തിന്റെ ആഘോഷം

ശബരിമല: അസൗകര്യങ്ങളില്‍ വലഞ്ഞ് തീര്‍ത്ഥാടകര്‍; വിരിവെയ്‌ക്കാൻ ഇടമില്ല

എബിവിപി ദേശീയ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും

അയ്യനെ കാണാന്‍ കാത്തിരുന്നത് നൂറ് വര്‍ഷം; കന്നിക്കെട്ടേന്തി പാറുക്കുട്ടിയമ്മ പൊന്നമ്പലവാസനെ കണ്ടു

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies