ആലുവ: കേരള പോലീസിനെയും ഇന്ത്യന്‍ ഭരണഘടനയെയും വെല്ലുവിളിച്ച് ജനജാഗ്രത സമിതി പ്രവര്‍ത്തകര്‍ക്കെതിരെ ജിഹാദികള്‍ കൊലവിളിയുമായി റോഡിലിറങ്ങി. ആലുവയില്‍ പൗരത്വ ഭേദഗതിക്ക് അനുകൂലമായി ജനജാഗ്രത സമിതി നടത്തിയ സ്ത്രീകളടക്കം അണിനിരന്ന ദേശരക്ഷാറാലിക്ക് നേരേയാണ് ഒരു സംഘം മതഭീകരവാദികള്‍ കൊലവിളി നടത്തിയത്. 1921 ല്‍ ഊരിയ കത്തി തേച്ചു മിനുക്കുമെന്നും കൈയും തലയും വെട്ടുമെന്നുമൊക്കെയായിരുന്നു ആക്രോശങ്ങള്‍. സ്ഥലത്തുണ്ടായിരുന്ന കേരള പോലീസ് ഇവരെ തടയാന്‍ മിനക്കെടാതെ ജിഹാദികളുടെ മുദ്രാവാക്യങ്ങള്‍ ആസ്വദിച്ചു നില്‍ക്കുകയായിരുന്നു.
ആലുവ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നിന്നുമായിരുന്നു റാലി ആരംഭിച്ചത്. റാലി ആരംഭിക്കുന്നതിനു മുന്‍പ് ഒരു കൂട്ടം ജിഹാദികള്‍ സ്റ്റാന്‍ഡിനു സമീപത്തായി നിലയുറപ്പിച്ചിരുന്നു. പ്രദേശത്തെ കടകളും ഇവര്‍ ഭീഷണി മുഴക്കി അടപ്പിച്ചു. തുടര്‍ന്ന് റാലി ആരംഭിച്ചതിനു ശേഷം റെയില്‍വെ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരേയായിരുന്നു അസഭ്യ വര്‍ഷവും ഭീഷണിയും. ജിഹാദികള്‍ പ്രകോപനമുണ്ടാക്കിയെങ്കിലും റാലിയില്‍ സമാധാനപരമായ എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങള്‍ മാത്രമേ ഉയര്‍ന്നുള്ളൂ. സിഎഎ ആരേയും പുറത്താക്കാനുള്ളതല്ലെന്നും ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിലും പീഡനം അനുഭവിക്കുന്നവരെ സ്വീകരിക്കാന്‍ ഉള്ളതാണെന്നുമായിരുന്നു മുദ്രാവാക്യങ്ങള്‍. അതേസമയം 1921ല്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങള്‍ ഓര്മപ്പെടുത്തിക്കൊണ്ടായിരുന്
പൗരത്വ നിയമത്തിന് എതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ ചില സംഘടനകള്‍ ഹൈജാക്ക് ചെയ്യുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ആലുവയില്‍ കലാപത്തിനുള്ള മനഃപൂര്‍വ ശ്രമങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നൂറോളം മതതീവ്രവാദികളാണ് ബോലോ തക്ബീര്‍, അല്ലാഹു അക്ബര്‍ വിളികളുമായി അണിനിരന്നത്. തുടര്‍ന്നാണ് 21ലെ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ലെന്നും മാറ്റിവച്ച ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി എടുക്കാന്‍ മടിയില്ലെന്നുമെല്ലാം വ്യക്തമായിപ്പറഞ്ഞ് ജിഹാദികള്‍ അരങ്ങ് തകര്‍ത്തത്. കൈയും വെട്ടും കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും എന്ന മുദ്രാവാക്യവുമായി ജനജാഗ്രത സമിതിയുടെ റാലിക്കുനേരെ ജിഹാദികള്‍ ആക്രോശിക്കുമ്പോള്‍ അതെല്ലാം ആസ്വദിച്ചും ഭീഷണി കേട്ടില്ലെന്നു നടിച്ചും കേരള പോലീസ് നിന്നുകൊടുത്തത് ഭാരതത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
മതതീവ്രവാദികളുടെ അഴിഞ്ഞാട്ടം നടക്കുന്ന ആലുവ പ്രത്യേക റിപ്പബ്ലിക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ കേരള പോലീസ് തുടക്കത്തില്‍ തന്നെ ജിഹാദികളെ പിന്തിരിപ്പിക്കുന്നതിനു പകരം അവരുടെ മുദ്രാവാക്യം വിളി നിര്‍ബാധം തുടരാന്‍ അനുവദിക്കുകയാണ് ചെയ്തത്. ഡിവൈഎസ്പി, സിഐ, എസ്‌ഐ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വളരെ വ്യക്തമായി തങ്ങളെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കാനുള്ള തരത്തില്‍ ജിഹാദികള്‍ വളര്‍ന്നിരിക്കുന്നത് കേരള പോലീസിന്റെ പിടിപ്പുകേടുകൊണ്ടുമാത്രമാണ്. ശ്രീലങ്കയില്‍ നടന്ന ഐഎസ് സ്‌ഫോടനങ്ങള്‍ക്കടക്കം കേരളത്തിലെ ജിഹാദികളുടെ പിന്തുണയുണ്ടെന്ന് വിവിധ അന്വേഷണ സംഘങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ അത് അവഗണിക്കുന്ന രീതിയിലാണ് ബന്ധപ്പെട്ടവര്‍ പെരുമാറുന്നത്. കേരളത്തെ മറ്റൊരു കശ്മീരാക്കാന്‍ ഭരണതലത്തില്‍ തന്നെ ജിഹാദികള്‍ക്ക് വലിയ പിന്തുണ കിട്ടുന്നതായി സംശയിക്കേണ്ട അവസ്ഥയിലേക്കാണ് പോലീസിന്റെ ഇത്തരത്തിലുള്ള നിഷ്‌ക്രിയത്വം വിരല്‍ ചൂണ്ടുന്നത്.
സിഎഎയ്്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കലാപങ്ങളാക്കി മാറ്റാന്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ നിന്നടക്കം വ്യാപകമായി പിരിവെടുത്തിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ജനജാഗ്രത സമിതിയുടെ റാലിക്കുനേരെ ഭീഷണിമുഴക്കിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലുവ കീഴ്മാട് കണ്ണാട്ടുപ്പറമ്പ് വീട്ടില്‍ നൗഷാദ് (34), പറവൂര്‍ അറയ്ക്കല്‍ വീട്ടില്‍ സഗീര്‍ (46) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരം കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ ഈ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post