VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ പ്രസംഗം

ഒ വി മണികണ്ഠൻ by ഒ വി മണികണ്ഠൻ
5 June, 2024
in വാര്‍ത്ത
ShareTweetSendTelegram

ഭാരത് മാതാ കി ജയ്
ജയ് ജഗന്നാഥ്

നിങ്ങളുടെ ഈ സ്നേഹത്തിനും ആശീർവാദത്തിനും ഞാൻ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളോടും കടപ്പെട്ടിരിക്കുന്നു. ഇന്ന് വലിയ ശുഭദിനമാണ്. ഈ പവിത്രമായ ദിവസത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തുടർച്ചയായ മൂന്നാമത്തെ സർക്കാർ രൂപീകരിക്കപ്പെടും എന്നത് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നമ്മളെല്ലാവരും ജനങ്ങളോട് വളരെ കടപ്പെട്ടിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങൾ ഭാരതീയ ജനത പാർട്ടിയിൽ, ദേശീയ ജനാധിപത്യ മുന്നണിയിൽ പൂർണ്ണമായ വിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്നത്തെ ഈ വിജയം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ വിജയം ആണ്. ഇത് ഭാരതത്തിന്റെ ഭരണഘടനയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ വിജയം ആണ്. ഇത് വികസിതഭാരതം എന്ന ലക്ഷ്യത്തിന്റെ വിജയം ആണ്. ഇത് “സബ് കാ സാഥ്, സബ് കാ വികാസ്” (എല്ലാവരോടും ഒരുമിച്ച്, എല്ലാവർക്കും വികസം) എന്ന മന്ത്രത്തിന്റെ വിജയം ആണ്. ഇത് 140 കോടി ഭാരതീയരുടെ വിജയം ആണ്.

സഹോദരീ സഹോദരന്മാരെ ഞാൻ ഇന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനേയും അഭിനന്ദിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലെ തിരഞ്ഞെടുപ്പ് നടപടികൾ അതിവിദഗ്ദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയത്. ഏകദേശം നൂറുകോടി സമ്മതിദായകർ, പതിനൊന്നു ലക്ഷം പോളിംഗ് സ്റ്റേഷനുകൾ ഒന്നര കോടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, അൻപത്തിയഞ്ച് ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾ, ഇത്ര കഠിനമായ വേനലിലും ഓരോ ഉദ്യോഗസ്ഥനും അവരവരുടെ ഉത്തരവാദിത്വങ്ങൾ വളരെ ഭംഗിയായി നിറവേറ്റി. അതുപോലെ നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ കർത്തവ്യം വളരെ ഭംഗിയായി നിറവേറ്റി കാണിച്ചുതന്നു. ഭാരതത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ, തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ, തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഇതിൽ എല്ലാവർക്കും അഭിമാനമുണ്ട്. ഇത്രയും ബൃഹത്തായ തിരഞ്ഞെടുപ്പിനു, ഇത്രയും കാര്യക്ഷമമായ തിരഞ്ഞെടുപ്പിന് ലോകത്ത് മറ്റൊരു മാതൃകയും ഇല്ല. രാജ്യത്തെ ജനങ്ങളോടും, ജനങ്ങളെ പ്രചോദിപ്പിക്കുന്നവരോടും, ജനങ്ങളെ സ്വാധീനിക്കാൻ കഴിവുള്ളവരോടും ഞാൻ പറയുന്നത് ഭാരതത്തിന്റെ ജനാധിപത്യത്തിൽ ഈ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശക്തിയും, കാര്യക്ഷമതയും വളരെ അധികം അഭിമാനമുള്ള വിഷയമാണ്. ഭാരതത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്ന വിഷയമാണ്. ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ഈ മഹിമ ലോകത്തെ അറിയക്കണമെന്ന് ഞാൻ നിങ്ങൾ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇപ്രാവശ്യവും ഭാരതത്തിൽ വോട്ട് രേഖപ്പെടുത്തിയവരുടെ ആകെ എണ്ണം ലോകത്തിലെ അനേകം ജനാധിപത്യരാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ ആണ്.

ജമ്മു-കശ്മീരിലെ സമ്മതിദായകർ ഈ തിരഞ്ഞെടുപ്പിൽ മുൻപില്ലാത്തവിധം പങ്കെടുത്തുകൊണ്ട് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഭാരതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ലോകം മുഴുവനുമുള്ള ശക്തികൾക്ക് തക്കതായ മറുപടി നൽകിയിട്ടുണ്ട്. ഞാൻ രാജ്യത്തെ ഓരോ സമ്മതിദായകനേയും ജനങ്ങളേയും വിജയത്തിന്റെ ഈ പവിത്രമായ അവസരത്തിൽ ആദരപൂർവ്വം പ്രണമിക്കുന്നു. ഞാൻ രാജ്യം മുഴുവനുമുള്ള എല്ലാ രാഷ്ട്രീയപ്പാർട്ടികളേയും സ്ഥാനാർത്ഥികളേയും അഭിനന്ദിക്കുന്നു. എല്ലാവരുടേയും ക്രിയാത്മകമായ പങ്കാളിത്തം ഇല്ലാതെ ജനാധിപത്യത്തിന്റെ ഈ മഹത്തായ വിജയം സാധ്യമാവുകയില്ല. ഭാരതീയ ജനത പാർടിയുടെ, ദേശീയ ജനാധിപത്യ മുന്നണിയുടെ എല്ലാ പ്രവർത്തകരേയും ഞാൻ ഹൃദയംഗമമായി അനുമോദിക്കുന്നു.

സുഹൃത്തുക്കളെ, ഈ തിരഞ്ഞെടുപ്പിനു പല പ്രത്യേകതകളും ഉണ്ട്. 1962-നു ശേഷം ആദ്യമായാണ് ഒരു സർക്കാർ അതിന്റെ രണ്ടു തവണത്തെ കാലാവധി പൂർത്തിയാക്കി മൂന്നാമതു തവണ തിരഞ്ഞെടുക്കപ്പെട്ട് വന്നിരിക്കുന്നത്. സംസ്ഥാന നിയമസഭകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിൽ എല്ലാം എൻ ഡി എ ഇക്കുറി വളരെ മികച്ച വിജയം നേടിയിട്ടുണ്ട്. അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീസ, സിക്കിം ഇവിടങ്ങളിൽ എല്ലാം എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നു. ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. എന്റെ അടുത്ത് വിശദാംശങ്ങൾ ഇല്ല, എന്നാലും അവർക്ക് കെട്ടിവച്ച പണം തിരികെക്കിട്ടുന്ന കാര്യം സംശയമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒഡീസയിൽ ഭാരതീയ ജനത പാർടി സർക്കാർ രൂപീകരിക്കാൻ പോകുന്നു. അതുപോലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഒഡീസയിൽ മികച്ച പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത്. മഹാപ്രഭു ജഗന്നാഥന്റെ മണ്ണിൽ ഒരു ബിജെപി മുഖ്യമന്ത്രി ഭരണം നടത്തുന്നത് ആദ്യമായാണ്. ബിജെപി കേരളത്തിലും ഒരു സീറ്റിൽ വിജയം കൈവരിച്ചിട്ടുണ്ട്. നമ്മുടെ കേരളത്തിലെ പ്രവർത്തകർ ഒരുപാട് ത്യാഗങ്ങൾ നടത്തിയിട്ടുണ്ട്. അനേകം തലമുറകളായി അവർ പ്രതിരോധവും ജനസേവനവും നടത്തിവരുന്നു. വർഷങ്ങളായല്ല, തലമുറകളായി ഏതുനിമിഷത്തിനാണോ അവർ കാത്തിരുന്നത് ആ നിമിഷം ഇന്ന് സമാഗതമായിരിക്കുന്നു. തെലങ്കാനയിൽ നമ്മുടെ സീറ്റുകൾ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ അങ്ങനെ പല സംസ്ഥാനങ്ങളിലും നമ്മുടെ പാർട്ടിയ്ക്ക് ഏതാണ്ട് സമ്പൂർണ്ണവിജയം ആണ് ലഭിച്ചിരിക്കുന്നത്. ഞാൻ ഈ സംസ്ഥാനങ്ങളിലെ സമ്മതിദായകരോടും അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീസ, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നിയമസഭയിലേയ്ക്കും വോട്ട് രേഖപ്പെടുത്തിയ സമ്മതിദായകരോടും എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ വികസനത്തിനു ആവശ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു. ആന്ധ്രപ്രദേശിൽ ശ്രീ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ എൻഡിഎ വളരെ മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്. ബീഹാറിൽ ശ്രീ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ, പത്തുവർഷം മുൻപ് ഈ രാജ്യം മാറ്റത്തിനായുള്ള ജനഹിതം ആണ് രേഖപ്പെടുത്തിയത്. രാജ്യം നിരാശയുടെ പടുകുഴിയിൽ വീണുപോയ സമയം ആയിരുന്നു അത്. 2013-2014 കാലത്തെ കുറിച്ചാണ് പറയുന്നത്. ഓരോ ദിവസവും പത്രങ്ങളുടെ തലവാചകങ്ങൾ അഴിമതിയുടെ വാർത്തകൾ കൊണ്ട് നിറഞ്ഞതായിരുന്നു. രാജ്യത്തെ യുവജനങ്ങൾ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളവർ ആയിരുന്നു. ആസമയത്ത് നിരാശയുടെ മഹാസമുദ്രത്തിൽ നിന്നും പ്രതീക്ഷയുടെ മുത്തുകൾ കോരിയെടുക്കുന്നതിനുള്ള ഉത്തരവാദിത്വം രാജ്യത്തെ ജനങ്ങൾ ഞങ്ങളെ ഏല്പിച്ചു. നമ്മളെല്ലാവരും തികഞ്ഞ ആത്മാർത്ഥതയോടെ പ്രയത്നിച്ചു. നമ്മുടെ പ്രയത്നങ്ങളിലുള്ള വിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് 2019-ൽ രാജ്യം നമുക്ക് കൂടുതൽ ഉജ്ജ്വലമായ വിജയം സമ്മാനിച്ചു. അതോടെ എൻഡിഎയുടെ രണ്ടാമത്തെ ഭരണകാലം വികസനത്തിന്റേയും സ്ഥിരതയുടേയും കാലമായി. 2024-ൽ ഇതേ ഉറപ്പുകളോടെ ജനങ്ങളുടെ അനുഗ്രഹം തേടിക്കൊണ്ട് രാജ്യത്തിന്റെ ഓരോ മുക്കിലുംമൂലയിലും നമ്മൾ ചെന്നു. ഇന്ന് മുന്നാമതും ഈ രാജ്യത്തെ ജനതജനാർദ്ദനന്മാർ അർപ്പിച്ച ഈവിശ്വാസത്തിനു ഞാൻ അവരുടെ മുന്നിൽ ശിരസ്സ്കുനിക്കുന്നു.

സുഹൃത്തുക്കളെ ഇന്നത്തെ ഈ സമയം വ്യക്തിപരമായി എനിക്കും വളരെ വികാരപരമായ ഒന്നാണ്. എന്റെ അമ്മയുടെ മരണശേഷം ഞാൻ ആദ്യമായി നേരിട്ട ഒരു തിരഞ്ഞെടുപ്പാണ്. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ രാജ്യത്തെ കോടിക്കണക്കായ അമ്മമാരും, സഹോദരിമാരും, പെണ്മക്കളും അമ്മയില്ലാത്തെ കുറവ് എന്നെ അറിയിച്ചില്ല. ഞാൻ രാജ്യത്ത് പോയ സ്ഥലങ്ങളിൽ എല്ലാം അമ്മമാരും സഹോദരിമാരും പെണ്മക്കളും അഭൂതപൂർവ്വമായ സ്നേഹവും അനുഗ്രഹവും എനിക്ക് തന്നു. ഇത് സംഖ്യകൾ കൊണ്ട് പറയാൻ സാധിക്കില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ സ്ത്രീകളുടെ വോട്ടുകളുടെ റെക്കോഡ് തർക്കപ്പെട്ടിരിക്കുന്നു. ഈ സ്നേഹവും വാത്സ്യല്ല്യവും വാക്കുകൾകൊണ്ട് വിവരിക്കാൻ എനിക്ക് ആവില്ല. ഇതെന്റെ ഉള്ളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. രാജ്യത്തെ കോടിക്കണക്കിനു അമ്മമാരും സഹോദരിമാരും എനിക്ക് പുതിയ ഊർജ്ജം തന്നിരിക്കുന്നു.

സുഹൃത്തുക്കളെ, കഴിഞ്ഞ പത്തുവർഷക്കാലം രാജ്യം വളരെ വലിയ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. രാജ്യം ആണ് പ്രഥമഗണനീയം എന്ന വിശ്വാസം അസാധ്യമായ കാര്യങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം നൽകുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനക്ഷേമപദ്ധതികൾ നമ്മൾ നടപ്പിലാക്കി. സ്വാതന്ത്ര്യം കിട്ടി 70 വർഷങ്ങൾക്ക് ശേഷം രാജ്യത്തെ 12 കോടി ജനങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭിച്ചു. സ്വാതന്ത്ര്യം കിട്ടി എഴുപത് വർഷങ്ങൾക്ക് ശേഷം 4 കോടി ദരിദ്രർക്ക് അടച്ചുറപ്പുള്ള വീടുകൾ കിട്ടി. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിച്ചു. അനേകം കോടി പാവപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയ്ക്ക് അവസരം ലഭിച്ചു. രാജ്യമാണ് ഏറ്റവും വലുതെന്ന ഈ കാഴ്ച്ചപ്പാടിലൂടെ ജമ്മു-കശ്മീരിൽ നിന്നും ആർട്ടിക്കിൾ 370 നീക്കം ചെയ്യപ്പെട്ടു. ജി എസ് ടി, ഐ പി സി എന്നീ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കപ്പെട്ടു. ബാങ്കിംഗ് രംഗത്തെ മാറ്റങ്ങൾ വന്നു. രാജ്യത്തിന്റെ വളർച്ചയ്ക്ക് നമ്മൾ എന്നും പ്രഥമപരിഗണന നൽകി. കൊറോണ മഹാമാരിയുടെ കാലത്തും നമ്മൾ ജനന്മയും രാജ്യനന്മയും മുൻനിറുത്തിയുള്ള തീരുമാനങ്ങൾ ആണ് എടുത്തത്. എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ചുള്ള നടപടികൾ ആണ് നമ്മൾ സ്വീകരിച്ചത്. അതിന്റെ ഫലമായാണ് ഭാരതം ഇന്ന് ലോകത്തിൽ ഏറ്റവും വളർച്ചയുള്ള സാമ്പത്തികശക്തിയായി മാറിയത്. രാജ്യനന്മ മുൻനിറുത്തിയുള്ള പ്രവർത്തനങ്ങൾ ഭാരതത്തെ സ്വയംപര്യാപ്തമാക്കും.

സുഹൃത്തുക്കളെ, നമുക്ക് മുന്നിൽ ഒരു വലിയ ലക്ഷ്യമുണ്ട്, വികസിത ഭാരതം എന്ന ലക്ഷ്യം. പത്തു വർഷങ്ങൾക്കു ശേഷവും തുടർച്ചയായ മൂന്നാം വട്ടവും ജന ങ്ങൾ നമ്മളിൽ അർപ്പിച്ച വിശ്വാസവും സ്നേഹവും നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. നമ്മുടെ ലക്ഷ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. പുതിയ ഊർജ്ജം പകരുന്നതാണ്. നമ്മുടെ വിരോധികൾ ഒറ്റക്കെട്ടായി ഈ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ഈ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് നേടിയ അത്രയും സീറ്റുകൾ പോലും അവർക്ക് നേടാൻ ആയില്ല. രാജ്യത്തെ ബിജെപി പ്രവർത്തകരോടും ജനങ്ങളോടും എനിക്ക് പറയാനുള്ളത് നിങ്ങൾ ഈ കടുത്ത വേനലിലും നടത്തിയ പ്രയന്തം, ഒഴുക്കിയ വിയർപ്പ് നിരന്തമായി പ്രവർത്തിക്കാനുള്ള ഊർജ്ജം എനിക്ക് നൽകുന്നതാണ് എന്നാണ്. നിങ്ങൾ പത്തു മണിക്കൂർ ജോലി ചെയ്യാൻ തയ്യാറായാൽ ഞാൻ പതിനെട്ടു മണിക്കൂർ ജോലിചെയ്യാൻ തയ്യാറാണ്, നിങ്ങൾ രണ്ട് ചുവട് നടക്കാൻ തയ്യാറാണെങ്കിൽ ഞാൻ നാല് ചുവടുകൾ നടക്കാൻ തയ്യാറാണ് അതാണ് എനിക്ക് നിങ്ങളോട് വീണ്ടും വീണ്ടും പറയാനുള്ളത്. നമ്മൾ ഭാരതീയർ ഒത്തൊരുമിച്ച് പ്രയത്നിക്കും, രാജ്യത്തെ മുന്നോട്ട് നയിക്കും. മൂന്നാമത്തെ ഈ അവസരത്തിലും രാജ്യം വലിയ തീരുമാനങ്ങളുടെ പുതിയ ചരിത്രം കുറിക്കും. ഇത് മോദി നിങ്ങൾക്ക് നൽകുന്ന ഉറപ്പാണ്.

സുഹൃത്തുക്കളെ, എൻഡിഎ സർക്കാർ സമൂഹത്തിലെ ഓരോ മേഖലയുടേയും വിഭാഗത്തിന്റേയും വികസനത്തിന് എന്നും പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ട് നമ്മൾ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കി. ഇതിൽ വലിയൊരു വിഭാഗം ആളുകൾ പട്ടിക ജാതി, പട്ടിക വർഗ്ഗം, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവയിൽ പെടുന്നവർ ആണ്. ദാരിദ്ര്യം ഭാരതത്തിന്റെ വർത്തമാനകാലത്തിൽ നിന്നും തുടച്ചു നീക്കുന്നതുവരെ നമ്മൾ വിശ്രമിക്കില്ല. സ്ത്രീകളുടെ നേതൃത്വത്തിൽ ഉള്ള വികസനം നമ്മുടെ സർക്കാരിന്റെ ഭരണപദ്ധതികളുടെ പ്രധാനഘടകം ആണ്. കായികം, ബഹിരാകാശം, സംരഭകത്വം എന്നിങ്ങനെ എല്ലാ മേഖലകളിലും അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കും പുതിയ അവസരം ഉറപ്പുവരുത്തുന്നതിനു നമ്മൾ ശ്രമിക്കും. കഴിഞ്ഞ പത്തുവർഷക്കാലം കൊണ്ട് മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയാക്കിയതും, എയിംസുകൾ മൂന്നിരട്ടിയാക്കിയതും, സ്വയം തൊഴിൽ മേഖലയിലും സ്റ്റാർട്ട് അപ്പുകളിലും വലിയ മുന്നേറ്റം നടത്തിയതും നിങ്ങൾ കണ്ടതാണ്. നമ്മുടെ രാജ്യത്തെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഇത്പാദക രാജ്യം ആക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ എന്നിങ്ങനെ പുതിയ പല മേഖലകളിലും ഉള്ള പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടപ്പിലാക്കും. നമ്മൾ രാജ്യത്തെ പ്രതിരോധ മേഖലയിലെ ഉത്പാദനം, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള പ്രയത്നങ്ങൾ നടത്തിവരുന്നു. രാജ്യത്തെ പ്രതിരോധരംഗം സ്വയംപര്യാപ്തമാകുന്നതുവരെ നമ്മൾ വിശ്രമിക്കില്ല. നമ്മൾ നമ്മുടെ യുവാക്കളെ വിദ്യാഭ്യാസം, തൊഴിൽ, സ്വയംതൊഴിൽ അങ്ങനെ എല്ലാ മേഖലകളിലും നിപുണരാക്കും. കർഷകർക്കായി വിത്തു മുതൽ വിപണി വരെയുള്ള മേഖലകളുടെ ആധുനീകവത്കരണത്തിനുള്ള നടപടികൾ കൂടുതൽ പ്രാധാന്യത്തോടെ നടപ്പിലാക്കും. നമ്മുടെ കർഷകരെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള പ്രയത്നങ്ങൾ നമ്മൾ തുടർന്നുകൊണ്ടേയിരിക്കും.

സുഹൃത്തുക്കളെ, വരാനിരിക്കുന്ന ഹരിത കാലഘട്ടം ആണ്. ഹരിത യുഗത്തിന്റേതാണ്. ഇന്നും നമ്മുടെ സർക്കാരിന്റെ നയങ്ങൾ വികസനത്തിന്റേയും, പ്രകൃതിയുടേയും, സംസ്കൃതിയുടെയും സമ്മേളനത്തിന്റേതാണ്. നമ്മൾ ഹരിതവ്യവസായവൽക്കരണത്തിൽ നിക്ഷേപം വർദ്ധിപ്പിക്കും. ഹരിത ഊർജ്ജമായാലും, ഹരിത ഗതാഗതം ആയാലും നമ്മൾ ഭാരതത്തെ ഏറ്റവും മുന്നിൽ എത്തിക്കും. രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുന്നതിനു എൻഡിഎ സർക്കാർ മുഴുവൻ ശക്തിയും എടുത്ത് പ്രയത്നിക്കും. സഹോദരീ സഹോദരന്മാരെ ഇന്നത്തെ ഭാരതം ലോകസമാധാനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കൊറോണ കാലഘട്ടത്തിൽ ഭാരതത്തിന്റെ പ്രതിരോധമരുന്ന് ഉത്പാദനശേഷി എപ്രകാരമാണ് ലോകത്തെ ദുരന്തത്തിൽ നിന്നും രക്ഷിച്ചതെന്ന് നമ്മൾ കണ്ടതാണ്. നമ്മുടെ ചന്ദ്രയാൻ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങി ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ മാർഗ്ഗങ്ങൾ തുറന്നിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മുതൽ മുതൽ ഭക്ഷ്യസുരക്ഷവരെ ലോകത്തിന്റെ മുന്നിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി പ്രയത്നിക്കുക എന്നത് ഭാരതം അതിന്റെ ഉത്തരവാദിത്വമായി കണ്ടിട്ടുണ്ട്. ആഗോള വിതരണ ശൃംഘലയുടെ സ്ഥിരത ഉറപ്പാക്കുക എന്നതും വൈവിധ്യം ഉറപ്പാക്കുക എന്നതും ഭാരതം അതിന്റെ കടമയായി കാണുന്നു. ഭാരതം ഇന്ന് ലോകത്തിലെ എല്ലാവരുടെയും ബന്ധു എന്ന നിലയിൽ ആലിംഗനം ചെയ്യുകയാണ്. ശക്തമായ ഭാരതം ശക്തമായ ലോകത്തിന്റെ ശക്തമായ ഒരു സ്തംഭമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിനു മുന്നേറണമെങ്കിൽ അഴിമതിയേയും ശക്തമായി പ്രതിരോധിക്കുക തന്നെ വേണം. ഡിജിറ്റൽ ഇന്ത്യയും, സാങ്കേതിക വിദ്യകളും അഴിമതിയുടെ അനേകം മാർഗ്ഗങ്ങൾ അടച്ചിട്ടുണ്ട്. അഴിമതിയ്ക്ക് എതിരായ യുദ്ധം ദിവസം ചെല്ലുന്തോറും കൂടുതൽ കഠിനമാവുന്നു എന്നതും ഒരു വാസ്തവമാണ്. രാഷ്ട്രീയമായ നേട്ടങ്ങൾക്കു വേണ്ടി അഴിമതിയെ നിസാരവൽക്കരിക്കുകയും അതിന്റെ അതിരുകൾ നിർലജ്ജം ലംഘിക്കുകയും ചെയ്യുമ്പോൾ അഴിമതി കൂടുതൽ ശക്തിപ്പെടുന്നു. അതുകൊണ്ട് മൂന്നാം എൻഡിഎ സർക്കാരിന്റെ കൂടുതൽ ശക്തിയുള്ള പ്രവർത്തനം എല്ലാ മേഖലകളിൽ നിന്നും അഴിമതി വേരോടെ പിഴുതെറിയുന്നതിനാവും.

സഹോദരീ സഹോദരന്മാരെ ഭാരതീയ ജനത പാർട്ടിയുടെ ഓരോ പ്രവർത്തകനും എന്നും പാർടിയേക്കാൾ വലുത് രാജ്യമാണ്. സേവനത്തേക്കൾ വലിയ രാഷ്ട്രീയം മറ്റൊന്നും ഇല്ല. അതിനാൽ സേവനത്തെ സർവ്വോപരിയായി കാണുന്ന നമ്മുടെ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാരതീയ ജനത പാർടിയുടെ പ്രവർത്തകൻ ജനങ്ങളുടെ പ്രതീക്ഷകളുടെയും ആവശ്യങ്ങളുടേയും ആശങ്കകളുടേയും പ്രതിനിധിയാണ്. നമ്മൾ ഇത് ഒരിക്കലും മറക്കുകയുമില്ല. സമൂഹത്തിലെ ഓരോ വിഭഗത്തോടും ഓരോ വ്യക്തിയോടും നമ്മൾ നിരന്തരമായി ആശയവിനിമയത്തിലേർപ്പെടണം എന്നത് ആവശ്യമാണ്.

സുഹൃത്തുക്കളെ ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യം ഛത്രപതി ശിവാജി മഹാരാജാവിന്റെ രാജാഭിഷേകത്തിന്റെ മുന്നൂറ്റി അൻപതാം വാർഷീകം ആഘോഷിക്കും. അദ്ദേഹത്തിന്റെ ജീവിതം കർമ്മപഥത്തിൽ മുന്നേറുന്നതിനു പ്രചോദനം നൽകുന്നതാണ്. നമ്മുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഒരു കുറവും ഉണ്ടാകരുത്. നമ്മൾ പൂർണ്ണമായ അർപ്പണഭാവത്തോടെ പൂർണ്ണമായ സത്യസന്ധതയോടെ രാഷ്ട്രസേവനം തുടരും. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി അതാവണം. നമ്മൾ ഒരുമിച്ച് രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിക്കണം. നമ്മൾ രാഷ്ട്രഹിതത്തിനു പ്രഥമപരിഗണന നൽകണം. അപ്പോൾ നമുക്ക് നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. നമ്മുടെ ഭരണഘടന നമ്മുടെ മാർഗ്ഗദീപം ആണ്. ഈ വർഷം നമ്മുടെ ഭരണഘടന 75 വർഷം പൂർത്തിയാക്കുകയാണ്. കേന്ദ്രത്തിലെ എൻഡിഎ സർക്കാർ സംസ്ഥാനസർക്കാരുകളുമായി, അവർ ഏത് പാർടിയുടെ ആയാലും ചേർന്ന് പ്രവർത്തിക്കും. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നമ്മൾ കഠിനമായി പ്രയത്നിക്കും. ഒത്തൊരുമിച്ച് പ്രയത്നിക്കും. നമുക്ക് വിശ്രമിക്കാനോ അലസരാവാനോ സമയം ഇല്ല. ഇത് രാജ്യത്തിനു വേണ്ടി ഒന്നിച്ച് മുന്നേറുന്നതിനുള്ള സമയമാണ്. വികസിത ഭാരതത്തിനായി നമുക്ക് തുടർച്ചയായി വലിയ തീരുമാനങ്ങൾ എടുക്കേണ്ടത്. ഭാരതത്തിന്റെ ഉജ്ജ്വലമായ ഭാവിയ്ക്ക് ഏറ്റവും ഉതകുന്ന തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ആറ് ദശാബ്ദങ്ങൾക്ക് ശേഷം രാജ്യത്തെ സമ്മതിദായകർ ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. ആറു ദശാബ്ദങ്ങൾക്ക് ശേഷം ഏതെങ്കിലും ഒരു മുന്നണിയ്ക്ക്, എൻഡിഎയ്ക്ക് രാജ്യത്തെ സേവിക്കുന്നതിനുള്ള തുടർച്ചയായ മൂന്നാമത്തെ അവസരം നൽകിയിരിക്കുന്നു. ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഈ ശക്തമായ ബന്ധം ജനാധിപത്യത്തിന്റെ ശക്തിയാണ്. നിങ്ങളുടെ ആശീർവാദം പുതിയ ഉണർവ്വോടെയും ഉത്സാഹത്തോടെയും മുന്നോട്ട് പോകുന്നതിനുള്ള ഊർജ്ജം നൽകുന്നു. ഞാൻ നമ്മുടെ അദ്ധ്യക്ഷൻ ശ്രീ നഡ്ഢജി, കേന്ദ്രസംഘടന ടീം ,സംസ്ഥാനങ്ങളിലെ സംഘടന പ്രവർത്തകർ, ജില്ലയിലെ പ്രവർത്തകർ, മണ്ഡലങ്ങളിലെ പ്രവർത്തകർ, ബൂത്ത് പ്രവർത്തകർ ഉൾപ്പടെയുള്ള എല്ലാവരും വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് രാജ്യത്തിനു പ്രഥമപരിഗണന നൽകിക്കൊണ്ട് സമർപ്പണ ഭാവത്തോടെ നദ്ദജിയുടെ നേതൃത്വത്തിൽ സധൈര്യം ഈ തിരഞ്ഞെടുപ്പിനെ നേരിട്ട് ഈ വിജയത്തിനു കാരണമായ ഓരോരുത്തരും അനേകം അനേകം അഭിനന്ദനങ്ങൾക്ക് അർഹരാണ്. രാജ്യത്തെ ജനങ്ങൾ ഇന്ന് എന്നോട് വലിയ കൃപകാണിച്ചിരിക്കുന്നു. ഭാരതീയ ജനത പാർടിയോട് വലിയ കൃപകാണിച്ചിരിക്കുന്നു. എൻഡിഎയോട് വലിയ കൃപകാണിച്ചിരിക്കുന്നു. ഞാൻ 140 കോടി ഭാരതീയരോടും വീണ്ടും എന്റെ കൃതജ്ഞത പ്രകടിപ്പിക്കുന്നു. എൻഡിഎയിലെ നമ്മുടെ എല്ലാ സുഹൃത്തുക്കളേയും ഹൃദയംഗമമായി അഭിനന്ദിക്കുന്നു. ഞാൻ ഈ രാജ്യത്തെ മഹത്തായ ജനാധിപത്യത്തേയും മഹത്തായ ഭരണഘടനയേയും ആദരപൂർവ്വം പ്രണമിക്കുന്നു.

ഭാരത് മാത കി ജയ്, വന്ദേ മാതരം

നിങ്ങൾക്ക് വളരെയധികം നന്ദി.

ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഇവിടെ കാണാം..
ShareTweetSendShareShare

Latest from this Category

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies