ഇരിങ്ങാലക്കുട : ഭിന്നശേഷി മനസ്സ് പൊതു സമൂഹത്തിനും ഉണ്ടാകാത്തതാണ് നിയമങ്ങൾ ഉണ്ടായിട്ടും ഭിന്നശേഷി സൗഹൃദമായ അന്തരീഷം രാജ്യത്ത് ഉണ്ടാകാത്തതെന്ന് നിപ്മർ എക്സി. ഡയറക്ടർ സി. ചന്ദ്രബാബു അഭിപ്രായപ്പെട്ടു. ഭിന്നശേഷികാർക്കു വേണ്ടിയുള്ള ദേശീയ പ്രസ്ഥാനമായ സക്ഷമയുടെ ചലന വെല്ലുവിളി വിഭാഗം ചൈരൈവേതിയുടെ ഏകദിന ശില്പശാല ഇരിങ്ങാലക്കുട നിപ്മറിർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്ഷമ ദേശീയ ചരൈവേതി വിഭാഗം കൺവീനർ ഡോ. വേദപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ചലന വെല്ലുവിളി നേരിടുന്ന ഭിന്നശേഷി സമൂഹത്തിൻ്റെ പ്രശ്നങ്ങളും പ്രതിവിധികളും സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. ആർ. മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ഭിന്നശേഷി സംബന്ധമായ വിഷയങ്ങളിൽ സക്ഷമ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണൻ, നിപ്മർ സോഷ്യർ വർക്കർമാരായ വിധു പ്രിയ, ജയ്മി എന്നിവർ ക്ലാസ്സുകൾ എടുത്തു. സക്ഷമ തൃശൂർ ജില്ല പ്രസിഡൻ്റ് വി.ആർ. രാമീന്ദ്രനാഥ്, സംസ്ഥാന ട്രഷറർ ഇ.എൻ. സൂരജ്, ജില്ലാ സെക്രട്ടറി അനിൽകുമാർ, സംസ്ഥാന സമിതി അംഗം ബിന്ദു ശശികുമാർ, പി. സുന്ദരം, പി.എ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. നിപ്മർ സോഷ്യൽ വർക്കർ വിഭാഗം മേധാവി സി.ശ്രീജ, ചൈരൈവേതി വിഭാഗം കൺവീനർ ടി.ബി. ഹരി , മനോജ് എന്നിവർ നേതൃത്വം നൽകി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നൂറോളം പ്രവർത്തകർ ശില്പശാലയിൽ പങ്കെടുത്തു. സക്ഷമ ദക്ഷിണേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി വി.വി.പ്രദീപ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.
Discussion about this post