ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതിയെ അപമാനിച്ച് ഇടത് ജിഹാദി ഇംഗ്ലീഷ് പത്രമായ ടെലഗ്രാഫ്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തയിലാണ് ടെലഗ്രാഫ് രാഷ്ട്രപതിയെ അപമാനിക്കുന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിരിക്കുന്നത്. രാഷ്ട്രപതിയെ കോവിഡ് 19 വൈറസുമായി ബന്ധപ്പെടുത്തിയാണ് ഒന്നാം പേജിലെ ലീഡ് വാര്‍ത്തയുടെ തലക്കെട്ട് ടെലഗ്രാഫ് നല്‍കിയത്. 17ന് പ്രസിദ്ധീകരിച്ച പത്രത്തില്‍ കോവിന്ദ് നോട്ട് കോവിഡ് ഡിഡ് ഇറ്റ് എന്നതായിരുന്നു തലക്കെട്ട്. ഈ തലക്കെട്ടുമായി ബന്ധപ്പെട്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ടെലഗ്രാഫ് പത്രത്തിന് നോട്ടീസ് അയച്ചു. പത്രം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പ്രസ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പത്രം നല്‍കിയ തലക്കെട്ടിലൂടെ ഇന്ത്യയുടെ പ്രഥമപൗരനായ രാഷ്ട്രപതിയെ പരിഹസിച്ചെന്നും ടെലഗ്രാഫ് മാധ്യമപ്രവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. ടെലഗ്രാഫിന്റെ ധിക്കാരപരമായ തലക്കെട്ടിനെതിരെ നിരവധി ദളിത് സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ദളിത് വിഭാഗങ്ങളുടെ അഭിമാനമായ രാഷ്ട്രപതിയെ അപമാനിച്ച പത്രം നിരുപാധികം മാപ്പ് പറയണമെന്നാണ് ദളിത് സംഘടനകളുടെ ആവശ്യം.
Discussion about this post