റോം: തബ്‌ലീഗ് ജമാഅത്തെ ഇസ്ലാമിക ഭീകരവാദികളുടെ പറുദീസയാണെന്ന് ഇറ്റലി. പാക്കിസ്ഥാന്‍കാരനായ മൗലാന താരീഖ് ജമീലിനാണ് തബ്‌ലീഗ് ജമാഅത്തെയുടെ മേധാവി. യൂറോപ്പിലെ ഭീകരപ്രവര്‍ ത്തനങ്ങള്‍ക്ക് ഒരു വാതില്‍പോലെ പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന നിരീക്ഷണമാണ് ഇറ്റാലിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. വലിയ ജനാലകള്‍ വെളളത്തുണികളാല്‍ മറച്ച്, ചില ശില്‍പങ്ങളും കരകൗശലവസ്തുക്കളും വച്ച് സജ്ജീകരിക്കുന്ന പള്ളികളെല്ലാം ഒളിത്താവളങ്ങളും രഹസ്യകേന്ദ്രങ്ങളുമാണെന്നാണ് തബ്‌ലീഗ് പ്രവര്‍ത്തനങ്ങളെ കഴിഞ്ഞ മൂന്നു വര്‍ഷമായി നിരീക്ഷിക്കുന്ന ഇറ്റലിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്റെ അഭിപ്രായം. സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ ഔദ്യോഗികമായിട്ടാണിവര്‍രേഖകളില്‍ ഉണ്ടാവുക. എന്നാല്‍ നിഗൂഢമായ മതപ്രവര്‍ത്തനമാണ് നടക്കുന്നത്. ഇറ്റലിയിലെ ബ്രെസിയയില്‍ തബ്‌ലീഗ് ഇദ് വാ എന്നതാണ് പേര്. അവിടെ വന്നു പോകുന്ന മതവിശ്വാസികളുടെ രീതിയും പെരുമാറ്റവും വളരെ ശ്രദ്ധാപൂര്‍വം പരിശോധിച്ചുവരികയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2015ല്‍ മൗലാന താരീഖ് ജമീലിനെ ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. 2009ല്‍ 137 പേരുടെ മരണത്തി നിടയാക്കിയ പാക്കിസ്ഥാനിലെ ബോംബ് സ്ഫോടനത്തിന് ചുക്കാന്‍ പിടിച്ച ഹാഫിസ് മുഹമ്മദ് സുല്‍ക്കീഫലാണ് മതപരമായ കാര്യങ്ങളില്‍ ഇവരുടെ ആത്മീയ നേതാവെന്നു ഇറ്റലി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 2015ല്‍ സുല്‍ക്കിഫലിനെ ഇറ്റലിയിലെ സാര്‍ദീനിയയില്‍ വച്ച് രഹസ്യാന്വേഷണ വിഭാഗം പിടിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. വിചാരണ തടവുകാരനായതിന്റെ ആനുകൂല്യത്തിലാണ് വിട്ടതെങ്കിലും ശക്തമായ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇസ്ലാമിക ജിഹാദിനായി അന്താരാഷ്ട്രതലത്തില്‍ പണമിടപാടു നടത്തുന്നതടക്കം നിരവധി തെളിവുകള്‍ ശേഖരിച്ചതായും ഇറ്റലി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. യൂറോപ്പിലെ ഇവരുടെ ആസ്ഥാനം ഇംഗ്ലണ്ടിലെ ഡ്യൂസ്ബെറിയില്‍ 1978ലാണ് ആരംഭിച്ചത്. ഇവര്‍ക്ക് പ്രധാനമായും സാമ്പത്തിക സഹായം നല്‍കുന്നത് സൗദി അറേബ്യയാണ്. ഇറ്റലിയെ കൂടാതെ അമേരിക്കയിലും ഫ്രാന്‍സിലും ഇവരുടെ കേന്ദ്രങ്ങളുണ്ട്. തബ്‌ലീഗിന്റെ പ്രവര്‍ത്തനം വീടുവീടാന്തരം കയറി ഇറങ്ങിയുള്ള ഖുറാന്‍ പ്രചാരണമായതിനാല്‍ അല്‍ ഖ്വയ്ദയുടെ ആളെ ചേര്‍ക്കല്‍ സംവിധാനം ഇവരിലൂടെ പ്രവര്‍ത്തിച്ചിരുന്നതായി തെളിവുകളുണ്ടെന്നും ഇറ്റലി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 2009 മുതല്‍ തബ്‌ലീഗിനെ നിരോധിച്ച ഏക രാജ്യം റഷ്യയാണ്. ഇവരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരോധിച്ച റഷ്യ തദ്ദേശീയരെയടക്കം ഏഴു പേരെ ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലാക്കി. റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗമായ ഫെഡറല്‍ സീക്രട്ട് സര്‍വീസാണ് തബ്‌ലീഗിനെ നിരോധിച്ചത്.
Discussion about this post