തിരുവനന്തപുരം: പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനപ്പുറം ഒരു തരത്തിലുള്ള അന്വേഷണവും നടക്കുന്നില്ല. മാര്‍ച്ച് 29ന് ഇതര സംസ്ഥാന തൊഴിലാളികളായ 3000 ത്തോളം പേര്‍ പായിപ്പാട് തടിച്ചു കൂടിയത് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ലോക്ക്് ഡൗണ്‍ കാലത്ത് 10 പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരരുത് എന്നുള്ളപ്പോഴായിരുന്നു ആള്‍ക്കൂട്ടം. തീവ്രമുസ്ലിം സംഘടനകളാണ് തൊഴിലാളികളെ ഏകോപിപ്പിച്ചത്. പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ചില തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും മുഖ്യമന്ത്രിക്കു പോലും പറയേണ്ടിവന്നു. പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനം തട്ടിപ്പായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അതീവ ഗൗരവമുള്ള വിഷയമായതിനാല്‍ എന്‍ഐഎ അന്വേഷണം വരാതിരിക്കാനുള്ള തന്ത്രം. പ്രത്യേക സംഘത്തെ നിയമിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല.
ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ മഹത്വവത്കരിക്കാനും അവരുടെ സഹായികളായി നില്‍ക്കുന്നവരെ സഹായിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതേസമയം പ്രശ്‌നം ഉണ്ടാക്കിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക പദവി നല്‍കാനുള്ള നീക്കമാണ് അണിയറയില്‍. പ്രത്യേക ഫോമില്‍ അനധികൃത താമസക്കാരുടെ വിവര ശേഖരണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ദ്രോഹിക്കാനല്ല, സഹായിക്കാനാണ് എന്നു പറഞ്ഞുതന്നെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും വോട്ട് ബാങ്ക് സൃഷ്ടിക്കുകമാത്രമാണ് ലക്ഷ്യം. ബംഗാളികളെന്ന് പറഞ്ഞ് ഇവിടേക്കു വന്നിട്ടുള്ള പലരും യഥാര്‍ഥത്തില്‍ ബംഗ്ലാദേശികളാണ്. ഇവരില്‍ പലരും കൊടും കുറ്റവാളികളുമാണ്. ആധാര്‍ കാര്‍ഡ് സമ്പാദിക്കുകയും വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റുകയും ചെയ്തിട്ടുള്ള ഇക്കൂട്ടര്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. വോട്ട് ബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അനധികൃത പൗരന്മാരുടെ രക്ഷകര്‍ത്താക്കള്‍ ചമയാന്‍ പരസ്പരം മത്സരിക്കുകയാണ്. ഇന്ത്യന്‍ പൗരന് രാജ്യത്തെവിടെ ജീവിക്കണമെങ്കിലും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ല. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ധാരാളം.
ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കുമെന്നും ഡേറ്റ ബേസ് തയ്യാറാക്കുമെന്നും പ്രത്യേക കാര്‍ഡ് നല്‍കുമെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ പ്രസ്താവിച്ചിരുന്നു. അതു നടപ്പിലാക്കാനാണ് കൊറോണയുടെ മറവില്‍ ശക്തമായ ശ്രമം നടക്കുന്നത്. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത് അവരെ അംഗീകരിക്കുന്നതിനു തുല്യമാകും. പൗരത്വം കിട്ടാനുളള സാഹചര്യം ഉണ്ടാകുകയും ചെയ്യും. പോലീസ് അന്വേഷണത്തിനു പകരം റവന്യൂ, തൊഴില്‍ വകുപ്പുകളുടെ വിവര ശേഖരണമാണ് പായിപ്പാട് ഇപ്പോള്‍ നടക്കുന്നത്. എല്ലാവരുടേയും പട്ടിക തയ്യാറാക്കി ഉടന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് നീക്കം.
Discussion about this post