തിരുവനന്തപുരം : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം ബാല സംസ്കാര കേന്ദ്രം വർഷംതോറും നൽകിവരുന്ന ജന്മാഷ്ടമി പുരസ്കാരം പ്രശസ്ത സാഹിത്യകാരി ഡോക്ടർ വി സുജാതയ്ക്ക്
ആഗസ്റ്റ് 29-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും 51,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഭാരതീയ ദർശനങ്ങളെ സമകാലികമായി വ്യാഖ്യാനിക്കുന്ന ഡോക്ടർ വി സുജാതയുടെ മൗലിക രചനകൾ ശ്രീകൃഷ്ണ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നതായി പുരസ്കാര സമിതി വിലയിരുത്തി.
പുരസ്കാരനിർണയ സമിതി ചെയർമാൻ ഡോക്ടർ എം എം ഉണ്ണികൃഷ്ണനും, അംഗങ്ങളായ ഡോക്ടർ ജെ പ്രമീളാദേവി, പി കെ വിജയരാഘവൻ, പി ശ്രീകുമാർ, എം സത്യൻ എന്നിവരും ഏകകണ്ഠമായാണ് മുപ്പതാമത് ജന്മാഷ്ടമി പുരസ്കാരത്തിന് ഡോക്ടർ വി സുജാതയെ തെരഞ്ഞെടുത്തത്
മുൻ വർഷങ്ങളിൽ സുഗതകുമാരി, പി പരമേശ്വരൻ, മള്ളിയൂർ ശങ്കരൻ നമ്പൂതിരി, മാതാ അമൃതാനന്ദമയി ദേവി, പി ലീല, യൂസഫലി കേച്ചേരി, സി രാധാകൃഷ്ണൻ, സ്വാമി ചിദാനന്ദപുരി, കെ എസ് ചിത്ര, പി നാരായണക്കുറുപ്പ്, കലാമണ്ഡലം ഗോപി ആശാൻ, പി വേണുഗോപാൽ തുടങ്ങിയ പ്രമുഖർ ജന്മാഷ്ടമി പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.
പത്രസമ്മേളനത്തിൽ പുരസ്കാരനിർണയ സമിതി ചെയർമാൻ ഡോക്ടർ എ എം ഉണ്ണികൃഷ്ണൻ, ഡോക്ടർ ജെ പ്രേമികളാ ദേവി, ബാലസംസ്കാര കേന്ദ്രം ചെയർമാൻ പി കെ വിജയരാഘവൻ, ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി ബി എസ് ബിജു, ബാലഗോകുലം തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ജി എസ് ബാബുരാജ്, കാര്യദർശി കെ സുനിൽ എന്നിവർ പങ്കെടുത്തു














Discussion about this post