കോഴിക്കോട്: കേരളത്തില്‍ വര്‍ധിച്ചുവരുന്ന അര്‍ബന്‍ മാവോയിസ്റ്റുകള്‍ ആശങ്കയുണ്ടാക്കുന്നു. മാധ്യമ- സാംസ്‌കാരിക പ്രവര്‍ത്തകരടക്കം മുപ്പതോളം നഗരമാവോയിസ്റ്റുകള്‍ കേരളത്തിലുണ്ടെന്ന് എന്‍ഐഎ തയ്യാറാക്കിയ ലിസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച കോഴിക്കോട്ടുനിന്നു കസ്റ്റഡയിലെടുത്ത മൂന്ന് പേരെ ഈ ലിസ്റ്റ് കാണിച്ച് ഇവരുമായുള്ള ബന്ധം അന്വേഷിച്ചാണ് ചോദ്യം ചെയ്തത്. സംസ്ഥാനത്തെ പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന പലരും ഇവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ചോദിച്ചറിയുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് അലനെയും താഹയെയും ചോദ്യം ചെയ്തപ്പോള്‍ അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ബന്‍ മാവോയിസ്റ്റുകളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഈ ലിസ്റ്റ് പ്രകാരം അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കെതിരേ എന്‍ഐഎ നടപടി ശക്തമാക്കാനൊരുങ്ങുകയാണ്. കഴിഞ്ഞയാഴ്ച കസ്റ്റഡിയിലായവരും അര്‍ബന്‍ മാവോയിസ്റ്റകളാണ് എന്നാണ് സംഘം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞയാഴ്ച നടന്ന പരിശോധനയില്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. പന്തീരങ്കാവ് കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് ഗ്രൂപ്പിലേക്കുള്ള വഴി കാണിച്ച് കൊടുത്തതും സംഘടനയില്‍ അംഗമാക്കിയതും കസ്റ്റഡിയിലായ വിജിത്തും കോഴിക്കോട്ടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷും വിജിത്തുമാണ് എന്നാണ് എന്‍ഐഎ പറയുന്നത്.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് അര്‍ബന്‍ മാവോയിസം തഴച്ചുവളരുന്നതെന്നാണ് ആരോപണം. അലനെയും താഹയെയും കമ്മ്യൂണിസ്റ്റ് ഭീകരരുമായുള്ള ബന്ധത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും പേരില്‍ അറസ്റ്റ് ചെയ്തപ്പോള്‍ അതിനെതിരെ രംഗത്തുവന്നത് ഭരണമുന്നണിയിലെ പാര്‍ട്ടി തന്നെയാണ്. മനുഷ്യാവകാശത്തിന്റെയും മതേതരത്വത്തിന്റെയും പേരില്‍ കമ്മ്യൂണിസ്റ്റ് ഭീകരത വളരാനുള്ള സാഹചര്യം കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണ്.
Discussion about this post