കൊച്ചി: ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന ജ്ഞാനസഭ ഇന്ന് സമാപിക്കും. രാവിലെ 10ന് ഇടപ്പിള്ളി അമൃത ആശുപത്രിയിലെ അമൃതായനം ഹാളില്‍ വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ രാജ്യത്തെ ഇരുന്നൂറോളം സര്‍വകലാശാലകളുടെ വൈസ്ചാന്‍സലര്‍മാരും വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും പങ്കെടുക്കും. ഉച്ചതിരിഞ്ഞ് 3.15ന് വിദ്യാഭ്യാസ പരിവര്‍ത്തന മാര്‍ഗരേഖയെക്കുറിച്ച് ചര്‍ച്ച നടത്തും. വൈകിട്ട് 5ന് സമാപന സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് മുഖ്യപ്രഭാഷണം നടത്തും.
Discussion about this post