തിരുവനന്തപുരം: ആർഎസ്എസ് ശ്രീകാര്യം ഭാഗിന്റെ ബൗദ്ധിക് പ്രമുഖ് ജി.വൈ. പ്രമോദ്(48) അന്തരിച്ചു. കാര്യവട്ടത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബൈക്കോടിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നവഴി ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വച്ച് ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണു. ഉടൻ തന്നെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ബിജെപി കഴക്കൂട്ടം മണ്ഡലം മുൻ ജനറൽ സെക്രട്ടറി, ആർഎസ്എസ് ധന്വന്തരി നഗർ കാര്യവാഹ്, കോട്ടയം മീനച്ചൽ മുൻ താലൂക്ക് പ്രചാരകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രശാന്ത് നഗർ കാട്ടിൽവിള വീട്ടിൽ പരേതരായ ഗോപാലൻ, യശോദ ദമ്പതികളുടെ മകനാണ്.
ഭാര്യ പുഷ്പലത പി.വി. മകൾ ദേവനന്ദ. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ശാന്തി കവാടത്തിൽ.
Discussion about this post