വയനാട് : അരനൂറ്റാണ്ടിലേറെയായി ഹൈന്ദവനവോത്ഥാന- രാഷ്ട്രസേവന രംഗത്തെ കര്‍മയോഗിയായി പ്രവര്‍ത്തിച്ചിരുന്ന അമ്പലവയൽ ചേലക്കാട് സി.എസ് .ബാലകൃഷ്ണൻ ( 2025 നവംബർ 15 ) നിര്യാതനായി 74 വയസായിരുന്നു. ഗണപതിവട്ടം താലൂക്ക് കാര്യവാഹ്, ജില്ല ശാരിരിക് ശിക്ഷൺ പ്രമുഖ്, എന്നീ ചുമതലകൾ വഹിച്ചിരുന്നു. ദീർഘകാലം വയനാട് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സംഘടനാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ആണ്ടൂർ കുറഞ്ഞിലകം ഹിന്ദു സ്മശാനത്തിൽ നടക്കും.
1951 മേയ് 03 ന് ജനിച്ച .സി.എസ് ബാലകൃഷ്ണൻ, 1974 ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ നാഗ്പൂരിലെ ത്രിതിയ സംഘശിക്ഷ വര്‍ഗില്‍ പങ്കെടുക്കുന്ന വയനാട്ടിലെ ആദ്യ സ്വയംസേവകനായി. തുടർന്ന് ഗണപതിവട്ടം താലൂക്ക് കാര്യവാഹ്, ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് തുടങ്ങിയ സംഘ ചുമതലകൾ വഹിച്ചു. അടിയന്തിരാവസ്ഥ കാലത്ത് നേരിട്ട അതി ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കു ശേഷം സംഘത്തിന്റെ നിര്‍ദേശപ്രകാരം വിശ്വഹിന്ദു പരിഷത്തിൻ്റെ മുഴുവന്‍ സമയ പ്രവർത്തകനായി മാറുകയുണ്ടായി. രാമായണ മാസാചരണം, ശ്രീരാമ ശിലാ പൂജ, സത്സംഗം തുടങ്ങി സംസ്ഥാനത്ത് വിഎച്ച്പി നടപ്പാക്കിയ ഹെെന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുറ്റനേതൃത്വമായിരുന്നു സി.എസ്. അനാഥ ബാല്യങ്ങളെ സംരക്ഷിക്കുന്നതിനായി പഴശ്ശിബാലമന്ദിരം, നിവേദിത ബാലികാമന്ദിരം എന്നിവയുടെ സ്ഥാപകരില്‍ പ്രധാനിയായിരുന്നു സി.എസ്.
അടിയന്തരാവസ്ഥയിൽ സി. എസ് ബാലകൃഷ്ണേട്ടന്‍റെ നേതൃത്വത്തിൽ അമ്പലവയൽ ടൗണില്‍ വലിയ പ്രതിഷേധ സമരങ്ങള്‍ നടന്നത് ചരിത്രത്തിന്‍റെ ഭാഗമായി മാറുകയുണ്ടായി. അടിയന്തരാവസ്ഥയിലെ പൊലീസിന്റെ ക്രൂര പീഡനങ്ങൾ മൂലം പിന്നീട് സി.യെസ്സ് നിത്യ രോഗിയായി മാറുകയുണ്ടായി. 1992 ല്‍ അയോധ്യയിലെ കര്‍സേവയ്ക്കായി യുവാക്കളെ സംഘടിപ്പിക്കുകയും കര്‍സേവയുടെ ഭാഗമായി അയോധ്യയില്‍ എത്തിചേര്‍ന്ന സി.എസ്. ജയിലില്‍ അടയ്ക്കപെടുകയുമുണ്ടായി.
മക്കള്‍ : സി.ബി.ജ്യോതിഷ് – യോഗ ട്രെയിനര്‍ (ആയുര്‍ജ്യോതി യോഗ സെന്റെർ, സുല്‍ത്താന്‍ ബത്തേരി)
സി.ബി.വിനായക് -സംസ്കൃതാധ്യാപകന്‍ (ഗവ .യു .പി സ്കൂൾ കോട്ടനാട്),
സി.ബി .ശ്യാംകൃഷണന്‍ – ഡിപ്പോ മാനേജര്‍ (സുല്‍ത്താന്‍ ബത്തേരി കോ ഓപ്പറേറ്റീവ് ബാങ്ക്)













Discussion about this post