ഡൽഹി: ലോകസംഘടനകളിൽ ഇന്ത്യക്ക് ശക്തമായ സാന്നിധ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കൂടുതൽ ആഗോളസാന്നിധ്യമറിയിക്കുന്ന കാലമാണിത്. ലോകം ഇന്ത്യയെ കൂടുതൽ ശ്രദ്ധയോടെ കേൾക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങളും ആഗോളതലങ്ങളിലേക്ക് കൂടുതൽ ഉയരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പത്രിക ഗ്രൂപ്പ് ചെയർമാൻ ഗുലാബ് കോത്താരി ഒരുമിച്ചെഴുതിയ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകവെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനൊപ്പം പോരായ്മകളും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു.
മാധ്യമങ്ങൾക്കെതിരെയും വിമർശനം ഉയരുന്ന കാലമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയുടെ സാന്നിധ്യമാണ് ഇതിനു കാരണം. എല്ലാവരും വിമർശനങ്ങളിൽ നിന്ന് പാഠം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവഴിയാണ് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post