നാഗപ്പൂര്‍: അന്തരിച്ച മുൻ രാഷ്ട്രപതിയെ സ്മരിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രണബ് മുഖര്‍ജിയുടെ വേര്‍പാട് രാജ്യത്ത് ഒരു വലിയ വിടവ് സൃഷ്ടിച്ചിരിക്കുക ണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഭാഗവതിന്റെ സന്ദേശം ദേശീയ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.
‘ പ്രണബ് മുഖര്‍ജി വലിയൊരു വിടവ് സൃഷ്ടിച്ചുകൊണ്ടാണ് വിടവാങ്ങിയിരിക്കുന്നത്. ഉദാരമതിയും സ്‌നേഹസമ്പന്നുമായ ആ വ്യക്തിത്വവുമായി സംസാരിക്കേ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു എന്ന് പലപ്പോഴും മറന്നുപോകുന്ന ബന്ധം സ്ഥാപിച്ചിരുന്നു. എല്ലാവരും തന്റെ സ്വന്തമാണെന്ന് തോന്നിപ്പിക്കുന്ന ആ സ്വഭാവഗുണം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയായിരുന്നു. അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും’ഡോ. മോഹന്‍ ഭാഗവത് ട്വിറ്ററിലൂടെ അറിയിച്ചു.
Discussion about this post