ന്യൂഡല്‍ഹി: കേരളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സാന്നിധ്യം തീവ്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഐഎസ് ഭീകരര്‍ക്ക് വിദേശസഹായം വ്യാപകമായ തോതില്‍ ലഭിക്കുന്നുണ്ടെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം രേഖാമൂലം രാജ്യസഭയെ അറിയിച്ചു. ഐഎസിന്റെ വ്യാപനത്തോടനുബന്ധിച്ച് സൈബര്‍ മേഖല സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഭാരതത്തില്‍ കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയില്‍ ഉണ്ടെന്നു യുഎന്‍ ഏജന്‍സി ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തുടര്‍ന്ന് കേരളത്തില്‍ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിര്‍ദേശം കൈമാറിയത്. സ്വര്‍ണക്കടത്തു കേസിനു ഭീകരബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരേയും കസ്റ്റഡിലെടുത്തതായും സൂചനയുണ്ട്. ഭാരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് 150 മുതല്‍ 200 വരെ തീവ്രവാദികള്‍ ഉണ്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
Discussion about this post