VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

VSK Desk by VSK Desk
20 June, 2026
in വാര്‍ത്ത
Share
Tweet
SendTelegram

ഒ.ആര്‍. ഹരിദാസ്
സക്ഷമ സംസ്ഥാന ജനറല്‍ സെക്രട്ടറി

2008 ജൂണ്‍ 20-ന് തുടക്കം കുറിച്ച ‘സക്ഷമ’ (സമദൃഷ്ടി ക്ഷമത വികാസ് മണ്ഡല്‍) അതിന്റെ 18 വര്‍ഷത്തെ ധന്യമായ സേവനയാത്ര പൂര്‍ത്തിയാക്കുകയാണ്. ദേശവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ദിവ്യാംഗര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും, ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകള്‍ക്കും, ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്കും സേവന മനസ്സുള്ള പൊതുജനങ്ങള്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള വേദിയാണ് ഒരുക്കുന്നത്. ദിവ്യാംഗക്ഷേമത്തിനായി സക്ഷമ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തെ ഏറ്റവും വലിയ ഭിന്നശേഷി ക്ഷേമ സംഘടനകളുടെ മുന്‍നിരയിലേക്ക് ഇതിനെ ഉയര്‍ത്തിയിരിക്കുന്നു.

കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍

കേരളത്തിലെ 14 ജില്ലകളിലും പകുതിയിലധികം താലൂക്കുകളിലും പഞ്ചായത്തുകളിലും സക്ഷമയ്‌ക്ക് സാന്നിധ്യമുണ്ട്. ദിവ്യാംഗരുടെ ഭവനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുക എന്നതാണ് പ്രവര്‍ത്തനരീതി. ഭവനനിര്‍മ്മാണം, ഉപകരണ വിതരണം, സാമൂഹിക പെന്‍ഷന്‍ ഉറപ്പാക്കല്‍, വിദ്യാഭ്യാസ സഹായം, പുനരധിവാസ കേന്ദ്രങ്ങള്‍, തെറാപ്പി സെന്ററുകള്‍, ജില്ലാതല ദിവ്യാംഗ സേവന കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ സക്ഷമ പ്രവര്‍ത്തിച്ചു വരുന്നു.

‘ആര്‍പിഡബ്ല്യുഡി’ ആക്ട് പ്രകാരം നിര്‍വചിച്ചിട്ടുള്ള 21 തരം ഭിന്നശേഷികളെ 7 വിഭാഗങ്ങളായി തിരിച്ചാണ് സക്ഷമയുടെ പ്രവര്‍ത്തനം:

ദൃഷ്ടി (കാഴ്ച പരിമിതി)
പ്രണവം (കേള്‍വി, സംസാര പരിമിതി)
ധീമഹി (ബൗദ്ധിക വെല്ലുവിളികള്‍)
ചരൈവേദി (ചലന പരിമിതി)
ചേതന (മാനസിക വെല്ലുവിളികള്‍)
സവിതാ (കുഷ്ഠരോഗ വിമുക്തര്‍)
പ്രാണദാ (രക്തസംബന്ധമായ അസുഖങ്ങളുള്ളവര്‍)

ഈ 7 വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികാസം, എന്നീ മേഖലകളില്‍ സക്ഷമ പിന്തുണ നല്‍കുന്നു.

ഭാരതീയ കാഴ്ചപ്പാടും സാമൂഹിക ദര്‍ശനവും

‘വസുധൈവ കുടുംബകം’ എന്ന ആശയത്തില്‍ അടിയുറച്ച ഭാരതീയ ജീവിതവീക്ഷണം, പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യതയും ജീവിക്കാനുള്ള അവകാശവും വേദകാലം മുതല്‍ക്കേ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. പ്രാചീന ഭാരതം ഭിന്നശേഷിയുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തിയിരുന്നില്ല. അഷ്ടാവക്രമുനി, ജഗന്നാഥസ്വാമി, ഋഗ്വേദത്തിലെ ‘വിശകല്പ’ എന്നിവരുടെ ചരിത്രവും, കാഴ്ചയില്ലാത്ത ധൃതരാഷ്‌ട്രര്‍ ഹസ്തിനപുരിയുടെ മഹാരാജാവായതും, ചലനപരിമിതിയുള്ള ശകുനി ഗാന്ധാര രാജാവായതുമെല്ലാം മഹാഭാരത കാലത്തെ വിശാലമായ സാമൂഹിക കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്.

പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്‍, പതിനാറാം നൂറ്റാണ്ടിലെ ഭക്തകവി സൂര്‍ദാസ് എന്നിവരെല്ലാം വൈകല്യങ്ങള്‍ ഉണ്ടായിരുന്നിട്ടും സമൂഹത്തില്‍ ആദരിക്കപ്പെട്ടവരാണ്. ‘വൈകല്യം ഒരു വ്യക്തിയുടെയും മൂല്യം കുറയ്‌ക്കുന്നില്ല’ എന്ന സന്ദേശം ഭാരതത്തിന് സ്വതസിദ്ധമായി ലഭിച്ചതാണ്. പരിഗണന അര്‍ഹിക്കുന്നവരെ കൂടെച്ചേര്‍ത്തു നിര്‍ത്തുക എന്നത് ഓരോ വ്യക്തിയുടെയും ധര്‍മ്മമാണ്.

ആയുര്‍വേദവും പരമ്പരാഗത സമീപനവും

പ്രാചീന ഭാരതത്തില്‍ ഭിന്നശേഷിയെ ശരീരം, മനസ്സ്, പരിസ്ഥിതി, സമൂഹം എന്നിവയുടെ സന്തുലനാവസ്ഥ തകരുന്നതിന്റെ ഫലമായാണ് ആയുര്‍വേദവും മറ്റ് പരമ്പരാഗത വൈദ്യശാസ്ത്ര ശാഖകളും വിലയിരുത്തിയിരുന്നത്. അതിനാല്‍, അക്കാലത്തെ ചികിത്സ ശരീരത്തിന് മാത്രമല്ല, മനസ്സിനും ജീവിതശൈലിക്കും കൂടിയായിരുന്നു. അഷ്ടാംഗങ്ങളുള്ള ആയുര്‍വേദത്തില്‍ ഭിന്നശേഷിയുമായി ബന്ധപ്പെട്ട അവസ്ഥകള്‍ക്ക് പ്രത്യേക ചികിത്സകളുണ്ട്:

കായചികിത്സ:വാതരോഗങ്ങള്‍, പക്ഷാഘാതം, സന്ധിവേദന തുടങ്ങിയ ശാരീരിക വൈകല്യങ്ങള്‍ക്ക്.
ഭൂതവിദ്യ:മാനസിക വൈകല്യങ്ങള്‍, ഉന്മാദം, വിഭ്രാന്തി എന്നിവയുടെ ചികിത്സയ്‌ക്ക്.
ശല്യ തന്ത്രം: ശസ്ത്രക്രിയയിലൂടെ അസ്ഥിമുറിവ്, പഴുപ്പ്, അസാധാരണ വളര്‍ച്ചകള്‍ എന്നിവ നീക്കം ചെയ്യാന്‍.
ശാലക്യ തന്ത്രം:കണ്ണ്, കാത്, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക്.
കൗമാരഭൃത്യം:കുട്ടികളിലെ ജന്മനായുള്ള വൈകല്യങ്ങളും വളര്‍ച്ചാ തകരാറുകളും പരിഹരിക്കുന്നതിന്.

വെല്ലുവിളികള്‍
കേരളത്തില്‍ അടുത്തകാലത്ത് സര്‍ക്കാര്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ജനിതക വൈകല്യങ്ങള്‍, വളര്‍ച്ചാ വൈകല്യങ്ങള്‍, പില്‍ക്കാലത്തുണ്ടാകുന്ന ആര്‍ജിത വൈകല്യങ്ങള്‍ എന്നിവയുടെ തോത് വര്‍ദ്ധിച്ചുവരുന്നതായാണ്. മാറിയ ജീവിതശൈലി, ലിംഗഭേദമന്യേയുള്ള ലഹരി ഉപയോഗം, അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, വൈകിയുള്ള വിവാഹങ്ങള്‍, ജോലിയിലും കുടുംബത്തിലുമുള്ള അമിതമായ മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

അണുകുടുംബങ്ങളുടെ വര്‍ദ്ധനവ് കേരളീയ സമൂഹത്തെ കൂടുതല്‍ ഭാരമേറിയ സാമൂഹിക പുനരധിവാസത്തിലേക്ക് നയിക്കുകയാണ്. തീവ്ര ദിവ്യാംഗത്വമുള്ളവരെ സംരക്ഷിക്കുക എന്നത് കുടുംബങ്ങള്‍ക്ക് പലപ്പോഴും സാധ്യമാകാതെ വരുന്നു. ദിവ്യാംഗര്‍ക്ക് റീഹാബിലിറ്റേഷന്‍ സെന്ററുകളെ ആശ്രയിക്കേണ്ടി വരുന്നു. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ചെലവേറിയതായതിനാല്‍, 70 ശതമാനത്തോളം വരുന്ന ഭിന്നശേഷി കുടുംബങ്ങള്‍ക്കും അനുയോജ്യമായ ചികിത്സയും പിന്തുണയും നല്‍കാന്‍ സാമ്പത്തികമായി കഴിയുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് ഇവര്‍ക്ക് ശക്തമായ സാമൂഹിക പിന്തുണ ആവശ്യമായി വരുന്നത്.

ഇന്നത്തെ സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്ന് പ്രധാന വാക്കുകളാണ് ഇക്വിറ്റി (തുല്യനീതി), ഇന്‍ക്ലൂഷന്‍ (ഉള്‍ച്ചേര്‍ക്കല്‍), ആക്‌സസിബിലിറ്റി (പ്രാപ്യത) എന്നിവ.
ഇക്വിറ്റി: പാര്‍ശ്വവല്‍ക്കരണം ഒഴിവാക്കുക എന്നത് സ്വന്തം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണം. വീടിന്റെ നിര്‍മ്മാണം, ഭക്ഷണം, ആഘോഷങ്ങള്‍, വിദ്യാഭ്യാസം എന്നിവയിലെല്ലാം ദിവ്യാംഗര്‍ക്ക് അര്‍ഹമായ തുല്യനീതി ഉറപ്പുവരുത്തണം.

ഇന്‍ക്ലൂഷന്‍:ഇത് സമൂഹത്തില്‍ രൂപപ്പെടേണ്ട ഒരു മാനസികാവസ്ഥയാണ്. ഇതിനായി നമ്മുടെ വിദ്യാലയങ്ങളില്‍ ഭിന്നശേഷി ബോധവല്‍ക്കരണം ഒരു പഠനവിഷയമാക്കണം. കുടുംബങ്ങള്‍, അധ്യാപകര്‍, അനധ്യാപകര്‍, സഹപാഠികളായ കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരടങ്ങുന്ന സമൂഹത്തിന് ഈ വിഷയത്തില്‍ കൃത്യമായ കാഴ്ചപ്പാട് നല്‍കാന്‍ നമുക്ക് കഴിയണം.

ഇന്‍ക്ലൂസീവ് വിദ്യാഭ്യാസം: സാധാരണ കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനൊപ്പം, സഹജീവികളോട് കരുതലും സ്‌നേഹവുമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

ആക്‌സസിബിലിറ്റി:ചലന-ഇന്ദ്രിയ-വൈജ്ഞാനിക പരിമിതികളുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും തുല്യമായും സ്വതന്ത്രമായും തടസ്സങ്ങളില്ലാതെയും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പൊതുസാഹചര്യങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുന്നതാണ് ആക്‌സസിബിലിറ്റി.

മുന്നോട്ടുള്ള വഴി
ഭിന്നശേഷി സേവനം എന്നത് ഒരിക്കല്‍ ചെയ്ത് അവസാനിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. ദിവ്യാംഗരായ വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തുടര്‍ച്ചയായ സഹായവും മാനസികമായ പിന്തുണയും ആവശ്യമാണ്.

അഭിമാനപൂര്‍ണ്ണവും തുല്യതയുള്ളതുമായ ഒരു സ്വാശ്രയ ഭിന്നശേഷി സമൂഹത്തെ സൃഷ്ടിക്കാനുള്ള സക്ഷമയുടെ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാവര്‍ക്കും പങ്കാളികളാകാം. കല, കായികം, മഹിളാ-യുവജന വിഭാഗങ്ങള്‍, തൊഴില്‍ (റോസ്ഗാര്‍), ഗവേഷണം, ലീഗല്‍ അഡ്വക്കസി എന്നീ മേഖലകളിലൂടെ സജ്ജനങ്ങളുടെ കൂട്ടായ്‌മ സമാഹരിച്ചാണ് സക്ഷമ മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ 18 വര്‍ഷം കൊണ്ട് സക്ഷമ തെളിയിച്ചത്, ‘സേവനം എന്നത് വെറുമൊരു സഹായമല്ല, മറിച്ച് അത് മാനവികതയുടെ പ്രയോഗമാണ്’ എന്നാണ്. സമദൃഷ്ടിയോടെയുള്ള ഈ വലിയ യാത്രയില്‍ കൂടുതല്‍ കൈകള്‍ കോര്‍ക്കുമ്പോള്‍, അഭിമാനപൂര്‍ണ്ണമായ ഒരു ഭിന്നശേഷി സൗഹൃദ സമൂഹം നമുക്ക് കെട്ടിപ്പടുക്കാന്‍ സാധിക്കും.

Share
Tweet
SendShareShare

Latest from this Category

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies