രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമിയോടനുബന്ധിച്ചുള്ള പ്രാന്തസാംഘിക് നാളെ നടക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് സ്വയംസേവകര്‍ വീതം വീടുകളില്‍ ഒരുമിച്ചു ചേര്‍ന്നാണ് പ്രാന്തസാംഘിക്കില്‍ പങ്കുകൊള്ളുക. രാവിലെ 7.45ന് ഗടശാഖകളില്‍ സാംഘിക്ക് ആരംഭിക്കും. ഇരുന്നുകൊണ്ടുള്ള വ്യായാമം, യോഗാസനം, ഗണഗീതം, എന്നിവയ്ക്ക് ശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ജി. ഭാഗവതിന്റെ വിജയദശമി പ്രഭാഷണം നടക്കും. നാഗ്പൂര്‍ രേശംബാഗില്‍ നടക്കുന്ന വിജയദശമി ആഘോഷത്തിന്റെ ഭാഗമായാണ് സര്‍സംഘചാലക് പ്രഭാഷണം നടത്തുക. വിശ്വസംവാദകേന്ദ്രം കേരളത്തന്റെ ഫേസ്ബുക്ക് പേജില്‍ രാവിലെ എട്ടു മുതല്‍ സര്‍സംഘചാലകിന്റെ പ്രഭാഷണം ഓണ്‍ലൈന്‍ ആയി സ്്ട്രീം ചെയ്യും. പ്രാര്‍ഥനയോടെ സാഘിക്കിന് സമാപനമാകും. ആര്‍എസ്എസ് നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, വിദര്‍ഭ പ്രാന്തസംഘചാലക് രംഹര്‍ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സഹസംഘചാലക് ശ്രീധര്‍ ഗാഡ്‌ഗെ എന്നിവര്‍ വേദിയില്‍ സന്നഹിതരായിരിക്കും.


![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post