കാഠ്മണ്ഡു: കമ്മ്യൂണിസ്റ്റ് ചൈനയുടെ മധുരമോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയ നേപ്പാള്‍ പ്രധാനമന്ത്രിക്ക് മനംമാറ്റം. കമ്മ്യൂണിസ്റ്റുകാരനായ കെ.പി. ശര്‍മഒലി ചൈനയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച നേപ്പാളിന്റെ ഭൂപടം പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയുടെ ഒരു സംസ്ഥാനം പോലെ കഴിഞ്ഞിരുന്ന നേപ്പാളാണ് പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി വരുത്തി ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയത്. ഇതിനെതിരെ ശര്‍മഒലിയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തന്നെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. മാത്രമല്ല ശര്‍മഒലി തങ്ങളോടെതിര്‍ത്തൊന്നും പറയില്ലെന്ന ധൈര്യത്തില്‍ നേപ്പാളിന്റെ ഹെക്ടര്‍ കണക്കിന് സ്ഥലം ചൈന കൈയേറുകയും ചെയ്തു. ഇതോടെ പൊതുജനങ്ങള്‍ ഭരണനേതൃത്വത്തിനെതിരെ രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് ചൈന തങ്ങളെ അല്‍പാല്‍പമായി വിഴുങ്ങുകയാണെന്ന് വൈകിയാണെങ്കിലും മനസിലാക്കിയ ശര്‍മ ഒലി തെറ്റുതിരുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അതിനു മുന്നോടിയായി രാജ്യത്തിന്റെ പഴയ ഭൂപടം ഉപയോഗിച്ച് വിജയദശമി ആശംസകള്‍ നേരുകയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ചെയ്തത്. ദേശീയ ചിഹ്നവും ഒലിയുടെ രൂപവും ഉള്ള കാര്‍ഡില്‍ നേപ്പാള്‍ അവകാശപ്പെടുന്ന ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലെഖ്, ലിംപിയാദുര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ഭൂപടം ഉള്‍പ്പെടുത്തിയിരുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ ആറാഴ്ച മുമ്പ് ശര്‍മ ഒലി ഉത്തരവിട്ടു. തുടര്‍ന്ന് ആറാഴ്ച മുന്‍പ് ഒമ്പത്, പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 110 പേജുള്ള ”നേപ്പാളിലെ ഭൂപ്രദേശത്തെക്കുറിച്ചുള്ള സ്വയം പഠന സാമഗ്രികള്‍” എന്ന പുസ്തകം പിന്‍വലിക്കുകയും ചെയ്തു. പിന്‍വലിച്ചത്. ഇന്ത്യയുമായി തര്‍ക്കമുള്ള പ്രദേശം വീണ്ടെടുക്കാനുള്ള പ്രചാരണത്തെക്കുറിച്ചുള്ള ഒരു അധ്യായവും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. നേപ്പാളിന്റെ പുതിയ നീക്കം ചൈനയെ അസ്വസ്ഥരാക്കിയെന്നും ഈ നീക്കത്തിനെതിരെ നേപ്പാളില്‍ ആഭ്യന്തരകലാപം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ചൈനയെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്.
Discussion about this post