സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്ഡ്. മലപ്പുറം ചേളാരി പിഎഫ്ഐ ഏരിയാ നേതാവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഐഎസ് കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കണ്ണൂരിലും പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ റെയ്ഡ് പുരോഗമിക്കുകയാണ്.
അതേസമയം കേരളവും, കര്‍ണാടകയുമുള്‍പ്പടെയുള്ള പത്തിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടക്കുന്നുണ്ട്. ഐഎസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നതെന്നാണ് സൂചന. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കേരളത്തില്‍ കണ്ണൂരിലും മലപ്പുറത്തുമാണ് എന്‍ ഐ എ പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുകയാണ്. കണ്ണൂര്‍ താണയിലെ ഒരു വീട്ടില്‍ പുലര്‍ച്ചെയോടെ പരിശോധന ആരംഭിച്ചു.
Discussion about this post