തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും പതിനഞ്ച് ദിവസങ്ങൾ കൂടി വിതരണം ചെയ്യാനുള്ള കൊവിഡ് വാക്സിൻ സ്റ്റോക്കുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്നലെ വരെയുള്ള വാക്സിന്‍ ലഭ്യതാ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ കൈവശം 9.76 ലക്ഷം വാക്സിന്‍ ഡോസുകള്‍ ആണ് ഉള്ളത്. ആകെ കേരളം ഉപയോഗിച്ചത് 60 ലക്ഷം ഡോസുകള്‍. ശരാശരി 65,000 പ്രതിദിനം.
കേന്ദ്രം കൊടുക്കുന്ന വാക്സിൻ നാല് ദിവസം കൊണ്ട് ഉപയോഗിച്ച് തീർത്താലും ഉടൻ അത് റീഫിൽ ചെയ്യപ്പെടും. ആ കണക്ക് വച്ചു ദിവസേന കേരളം 2.44 ലക്ഷം ഡോസുകളില്‍ എത്തണം. അതിന് ഇപ്പോഴത്തെ വാക്സിന്‍ കേന്ദ്രങ്ങള്‍ പോരാ എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. വാക്സിൻ കേന്ദ്രങ്ങളുടെ അശാസ്ത്രീയ ഇവിടെ പ്രശ്നമാകുന്നുവെന്നാണ് നിരീക്ഷണം.
വാക്സിൻ വിതരണത്തിനായി മെഗാ ക്യാമ്പുകൾ കേരളം സംഘടിപ്പിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ചില മാധ്യമങ്ങളും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലരും ചേർന്ന് രാജ്യത്തും സംസ്ഥാനത്തും വാക്സിന്‍ ക്ഷാമം ഉണ്ടെന്നു വ്യാജ പ്രചാരണം നടത്തുന്നത്. ഈ മാധ്യമങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള വാര്‍ത്തകൾ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നുമുണ്ട്. 27 കോടി ജനസംഖ്യയുള്ള യുപിയില്‍ 18 വയസ്സിനു മുകളിലുളളവര്‍ക്ക് വാക്സിന്‍ യോഗി സര്‍ക്കാര്‍ സൗജന്യമാക്കിയിരിക്കുകയാണ്.
അതേസമയം കേരളത്തില്‍ 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് പോലും ഇതുവരെ വാക്സിന്‍ പൂർണ്ണമായി ലഭ്യമാക്കിയിട്ടില്ല. വാക്സിന്‍ ക്ഷാമവും കോവിഡ് മരണങ്ങളും കൂടുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ കണ്ടു പരിഭ്രാന്തരായ ജനങ്ങൾ വാക്സിൻ കേന്ദ്രങ്ങളിൽ തിക്കും തിരക്കുമുണ്ടാക്കുകയാണ്. ഇവിടെ ജനങ്ങളെ പരിഭ്രാന്തിയിലാക്കാതെ സംയമനത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം ചിലർ ചെയ്യുന്ന കാര്യങ്ങൾ ദേശവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
എന്നാൽ ഈ വര്‍ഷം മധ്യത്തോടെ കൊവിഡ് വാക്സിന്‍ പൊതുവിപണിയില്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് വിവിധ വാക്സിന്‍ നിര്‍മ്മാണ കമ്പനികൾ പറയുന്നത്. വാക്‌സിനേഷന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ വാക്‌സിന്‍ ഉള്‍പ്പെടെ നല്‍കുന്നുണ്ട്. മെയ് 1 ന് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു.
Discussion about this post