ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് ദിവസമായി ബംഗാളിൽ തുടരുന്ന ക്രൂരമായ അക്രമം, തീവയ്പ്പ് , കൊള്ള, ഭീഷണി, രാഷ്ട്രീയ ആക്രമണങ്ങൾ എന്നിവ രാജ്യത്തെയാകെ ലജ്ജിപ്പിക്കുകയും ജനാധിപത്യത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുകയും ചെയ്തെന്നു വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സെക്രട്ടറി ജനറൽ മിലിന്ദ് പരന്ദേ പറഞ്ഞു . “ഹിന്ദു സമൂഹം
ബംഗാളിൽ ഭയചകിതരാണ്. സംസ്ഥാനത്തെ നിയമവും ക്രമസമാധാനവും പാലിക്കേണ്ടവർ കണ്ണടച്ചിരിക്കുകയാണ്”. അദ്ദേഹം പറഞ്ഞു. ഈ അക്രമങ്ങളിൽ ഇരയായവർക്ക് വി.എച്ച്.പി. അനുശോചനം രേഖപ്പെടുത്തുകയും അക്രമികൾക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നു സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
തൃണമൂലിന്റെ സാമൂഹികവിരുദ്ധ ഗുണ്ടകളും ജിഹാദി ഘടകങ്ങളും ഹിന്ദുക്കളെ ഇരയാക്കുന്നുവെന്ന് സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നും നിരന്തരം റിപ്പോർട്ടുകൾ ഉണ്ട്. അവരുടെ വീടുകൾ, ക്ഷേത്രങ്ങൾ, വാസസ്ഥലങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവരുടെ സഹോദരിമാരെയും -അമ്മമാരെയും -പെൺമക്കളെയും ബാലാൽക്കാരം ചെയ്യുന്നു. പ്രദേശത്തെ പോലീസുകാർ കാഴ്ചക്കാരായി നിൽക്കുകയാണ്. ഒരു ഡസനിലധികം പേർ ഇതിനധികം തന്നെ കൊല്ലപ്പെട്ടു.
ബംഗാൾ സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ കേന്ദ്രസർക്കാർ നടപടി എടുക്കണമെന്ന് മിലിന്ദ് പരന്ദേ ആവശ്യപ്പെട്ടു. സുരക്ഷാസേനക്ക് പോലും സുരക്ഷയില്ലാതെയാകുകയും സംസ്ഥാന സർക്കാർ അക്രമത്തിനു കൂട്ട് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഹിന്ദുസമൂഹത്തിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അതവർ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post