VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

VSK Desk by VSK Desk
2 July, 2025
in കേരളം
ShareTweetSendTelegram

1975 ജൂലൈ 2, ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്, അന്നാണ് അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിച്ചത്. അടിയന്തരാവസ്ഥയില്‍ പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന കേരളത്തിലെ ഒരേയൊരു പത്രമാണ് ജന്മഭൂമി. പക്ഷെ, അടിച്ചമര്‍ത്തലുകളെ ചെറുത്തുനിന്ന ജന്മഭൂമി അരനൂറ്റാണ്ട് പിന്നിടുന്നു. ആ പോരാട്ടത്തിന്റെ ഓര്‍മയില്‍ അക്കാലത്തെ ജന്മഭൂമിയുടെ മാസ്റ്റ് ഹെഡിലാണ് ഇന്നത്തെ പത്രം.

അന്നൊരു ബുധനാഴ്ചയായിരുന്നു. അര്‍ധ രാത്രിയോടെയാണ് കോഴിക്കോട് മേലേപ്പാളയത്തെ വെങ്കിടേഷ് നായിക് മോഹന്‍ദാസ് (വിഎന്‍എം) ബില്‍ഡിങ്ങിലെ ജന്മഭൂമി ഓഫീസിലേക്ക് പോലീസ് സംഘം ഇരച്ചുകയറിത്. ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ഫയലുകളും മറ്റും വലിച്ചുവാരിയിട്ടു, ടെലിഫോണ്‍ കണക്ഷന്‍ വയര്‍ അറുത്തുമാറ്റി. അതേ സമയത്തുതന്നെ കോഴിക്കോട് അലങ്കാര്‍ ലോഡ്ജില്‍ കിടന്നുറങ്ങുകയായിരുന്ന ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ജന്മഭൂമിയുടെ തുടക്കത്തിനും വളര്‍ച്ചയ്‌ക്കും പ്രവര്‍ത്തിച്ചിരുന്ന, പിന്നീട് പത്രാധിപരായ പി. നാരായണ്‍ജിയെയും നെടുങ്ങാടിക്കൊപ്പം അലങ്കാര്‍ ലോഡ്ജില്‍ അറസ്റ്റ് ചെയ്തു. നാരായണ്‍ജി അന്ന് ജനസംഘത്തിന്റെ പ്രദേശ് സംഘടനാ കാര്യദര്‍ശിയായിരുന്നു. കാഴ്ച പരിമിതിയുള്ള വന്ദ്യവയോധികനായ പി.വി.കെ. നെടുങ്ങാടിയെ കൈകളും കണ്ണുകളും കെട്ടിയാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. കണ്ണടയില്ലാതെ തനിക്ക് ഒന്നും കാണാനാകില്ലെന്നും അതുകൊണ്ട് കണ്ണു കെട്ടേണ്ടതില്ലെന്നും അദ്ദേഹം പോലീസുകാരോട് പറഞ്ഞത്രേ.

ജന്മഭൂമി സായാഹ്ന ദിനപത്രമായി പ്രസിദ്ധീകരണമാരംഭിച്ചിട്ട് അന്ന് മൂന്നു മാസമേ ആയിരുന്നുള്ളൂ. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും ഭാരതീയ ജനസംഘത്തിന്റെയും ആശയാദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാനും ദേശീയമായ കാഴ്ചപ്പാടോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് പത്രം ആരംഭിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഏഴ് ദിവസം തടസമില്ലാതെ ജന്മഭൂമി പ്രസിദ്ധീകരിച്ചു. ആ ഒരാഴ്ച, ഭാരതത്തില്‍ നടമാടിയ ക്രൂരതകളും ദേശീയ നേതാക്കളുടെ അറസ്റ്റുകളും പ്രതിഷേധങ്ങളും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തിയ ഏക പത്രം ജന്മഭൂമിയാണ്. മറ്റ് പത്രങ്ങള്‍ക്കെല്ലാം വാര്‍ത്തകളുടെ കാര്യത്തില്‍ നിയന്ത്രണം പാലിക്കണമെന്ന നിര്‍ദേശം സര്‍ക്കാരില്‍ നിന്നു ലഭിച്ചതിനാല്‍ അവരാരും അടിയന്തരാവസ്ഥയെ കുറിച്ചും ദേശീയ നേതാക്കളുടെ അറസ്റ്റുകളെ കുറിച്ചുമൊന്നും വാര്‍ത്തകള്‍ നല്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ആ ഒരാഴ്ച ജന്മഭൂമിയുടെ കോപ്പികള്‍ക്ക് ഡിമാന്‍ഡ് കൂടി.

ShareTweetSendShareShare

Latest from this Category

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies