VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സ്മരാമി മാധവം

VSK Desk by VSK Desk
5 June, 2021
in വാര്‍ത്ത
ShareTweetSendTelegram

മാധവസദാശിവ ഗോൾവൽക്കർ എന്ന ഗുരുജി ഭാരതത്തിൽ ജനിച്ചത് തന്നെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ഒരർത്ഥത്തിൽ സംഘപ്രവർത്തനത്തിനായി അവതാരമെടുക്കുകയായിരുന്നു അദ്ദേഹം .

ഡോക്ടർ കേശവബലിറാം ഹെഡ്ഗേവാറിനാൽ ബീജാവാപം ചെയ്യപ്പെട്ട ആർ എസ് എസിന് പതിനഞ്ചു വയസ്സു മാത്രമുള്ളപ്പോഴാണ് ഗുരുജി അതിന്റെ നേതൃത്വത്തിലേക്കെത്തുന്നത്. പാശ്ചാത്യത്ത്വജ്ഞാനിയായ ഷോപ്പൻ ഹോവർ പറഞ്ഞിട്ടുണ്ട് “എല്ലാ സത്യവും മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകും. ആദ്യം അവഹേളിക്കപ്പെടും, രണ്ടാമതായി എതിർക്കപെടും, മൂന്നാമതായി അംഗീകരിക്കപ്പെടും”. ആർ .എസ്.എസ് രണ്ടാം ഘട്ടത്തിലെത്തി നിൽക്കുമ്പോഴായിരുന്നു ഗുരുജി സർസംഘചാലകാവുന്നത് .

ഹെഡ്ഗേവാറിന്റെ മരണത്തോടെ ആർ.എസ്.എസ് ഇല്ലാതെയാകും എന്ന വിധത്തിലുള്ള പരാമർശങ്ങൾ അക്കാലത്തുണ്ടായിരുന്നു. എന്നാൽ തന്റെ 33 വർഷത്തെ സാധന കൊണ്ട് രാഷ്ട്രീയ സ്വയം സേവക സംഘത്തെ ഭാരതത്തിനകത്തും പുറത്തുമെത്തിക്കാൻ ഗുരുജിക്ക് കഴിഞ്ഞു. ഹെഡ്ഗേവാറിന്റെ മാസിക ശ്രാദ്ധ ദിനത്തിൽ ഗുരുജി നടത്തിയ പ്രഭാഷണം എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതായിരുന്നു .

“ഡോകടർജിക്കു ശേഷം സംഘത്തിന്റെ ഗതി എന്തായിരിക്കുമെന്നാണ് പലരുടേയും ആശങ്ക. ഈ പ്രശ്നം തന്നെ അസ്ഥാനത്താണ് സർവ്വ വിധ ദുർഘടങ്ങളേയും മറികടന്ന് ലവലേശം കുലുങ്ങാതെ സംഘം അതിന്റെ തനതായ വഴിയിൽ കൂടി അനവരതം മുന്നേറും. നമ്മുടെ ശക്തി നിർബാധം വർദ്ധിച്ച് ഒരു നാൾ ദേശമാകെ വ്യാപിക്കും ” അദ്ദേഹം പ്രഭാഷണത്തിൽ പ്രഖ്യാപിച്ചു .

അചഞ്ചലമായ തത്വനിഷ്ഠയും ദൃഢനിശ്ചയവുമായി ഗുരുജി ഭാരതത്തിലുടനീളം സംഘടനയ്ക്കായി യാത്ര ചെയ്തു. ശരീരവും മനസ്സും ഹൃദയവുമെല്ലാം സംഘം കൊണ്ട് നിറച്ചു. 33 വർഷത്തെ തപസ് കൊണ്ട് രാഷ്ട്രീയ സ്വയം സേവക സംഘത്തെ പ്രതിസന്ധികളുടെ ഘട്ടത്തിൽ നിന്നും അംഗീകാരത്തിന്റെ ഘട്ടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. മാതൃപൂജയ്ക്കായ് ഉയിരും ഉടലും സമർപ്പണം ചെയ്തതിന്റെ ഫലം.

1906 ഫെബ്രുവരി മാസം 19-ന്‌ മഹാരാഷ്ട്രയിലെ നാഗ്‌പൂരിനടുത്തുള്ള രാംടേക്കിലാണ്‌ അദ്ദേഹം ജനിച്ചത്‌. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം സദാശിവ ഗോൾവൽക്കറിന്റെ ഒൻപതുമക്കളിൽ നാലാമനായിരുന്നു. ബനാറസ്‌ ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ പണ്ഡിറ്റ്‌ മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു.

പഠനത്തിനു ശേഷം ഒന്നു രണ്ടു വർഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ആ സമയത്താണ്‌ സംഘത്തിൻറെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്‌. ഡോ ഹെഡ്ഗേവാറിനെ പരിചയപ്പെടുന്നതും അക്കാലത്താണ്. ഒരിക്കൽ ചെന്നൈയിലെ പഠനത്തിനിടെ തന്റെ ആത്മസുഹൃത്ത് ബാബു റാവു തേലംഗിന് എഴുതിയ കത്തിൽ ഏത് സമയവും സംഘം, സംഘം എന്ന വിചാരവുമായി നടക്കാതെ പഠനത്തിൽ ശ്രദ്ധിക്കണമെന്ന് ഉപദേശം നൽകിയ മധു അതേ സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടി ജീവിതം സമർപ്പിച്ചതിനു പ്രേരണയേകിയത് ആ കൂടിക്കാഴ്ചയായിരുന്നു

മുപ്പത്തിമൂന്നു വർഷത്തെ കഠിന സപര്യയ്ക്കിടയിൽ അദ്ദേഹം അറുപതിലധികം പ്രാവശ്യം ഭാരതം ചുറ്റി സഞ്ചരിച്ചു. ഭാരതത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുകയും ഒരിക്കൽ പോലും ഹോട്ടലുകളിൽ താമസിക്കാതിരിക്കുകയും ചെയ്ത അഖില ഭാരത പ്രശസ്തനായി ആരെങ്കിലുമുണ്ടെങ്കിൽ അത് ഗുരുജി മാത്രമായിരിക്കും .

രാഷ്ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. കാശ്മീരിനെ ഭാരതത്തോടൊപ്പം ലയിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1962 ലെ ചൈനീസ് ആക്രമണം അദ്ദേഹം മുൻ കൂട്ടി പ്രവചിച്ചിരുന്നു . എന്നാൽ ഇന്ത്യ- ചീനി ഭായ് ഭായ് എന്ന മുദ്രാവാക്യം മുഴക്കി നടന്നിരുന്ന ഭരണാധികാരികൾ അതിനെ വിടുവായത്തമെന്ന് വിളിച്ചു. ഒടുവിൽ ഗുരുജി പറഞ്ഞതു പോലെ സംഭവിക്കുകയും ചെയ്തു

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ അംഗങ്ങളായി വിവിധ മേഖലയിലുള്ള പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത് ഗുരുജിയുടെ കാലത്താണ്. അഖിലഭാരതീയ വിദ്യാർത്ഥി പരിഷതും, ബിജെപിയുടെ പൂർവ രൂപമായ ജനസംഘവും, വിശ്വഹിന്ദു പരിഷത്തും ഭാരതീയ മസ്ദൂർ സംഘവുമെല്ലാം ഗുരുജിയുടെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ചതാണ് .ഇന്ന് തങ്ങളുടെ മേഖലകളിൽ ഭാരതത്തിൽ ഒന്നാമത് നിൽക്കുന്നത് ഈ സംഘടനകൾ തന്നെയാണെന്നത് ഗുരുജിയുടെ ദീഘദർശനത്തിന്റെ തെളിവാണ്.

അദ്ദേഹം ഒരിക്കൽ പറഞ്ഞു,

”വ്യക്തിപരമായ നന്മയും സ്വഭാവശുദ്ധിയും ദേശീയ താല്‍പര്യത്തില്‍ സക്രിയവും സജീവവുമായിരിക്കേണ്ടത് അത്യാവശ്യമാണ്. പേരോ പെരുമയോ മറ്റെന്തെങ്കിലും നേട്ടങ്ങളോ പ്രതിഫലമായി ഇച്ഛിക്കാതെ രാഷ്ട്രത്തിനുവേണ്ടി പരിപൂര്‍ണ സമര്‍പ്പണം ചെയ്താണ് അത് സാധിക്കേണ്ടത്. നാം സേവിക്കുന്ന ജനങ്ങള്‍ നമ്മെ പ്രശംസിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കേണ്ട. അവര്‍ പ്രശംസിക്കാത്തതാണ് വാസ്തവത്തില്‍ നമുക്ക് കൂടുതല്‍ നല്ലത്.അപ്പോള്‍ നമ്മെ അനഭിലഷണീയമായ വഴിക്കു തിരിച്ചുവിട്ടേക്കാവുന്ന പൊതുജനപ്രശംസയെന്ന ബന്ധനത്തില്‍നിന്നു നാം വിമുക്തരായിരിക്കും. നാം നമ്മുടെ രാഷ്ട്രത്തെ ഇഷ്ടദേവതയായിട്ടാണ് കാണുന്നത്. നമ്മുടെ സമര്‍പ്പണം, നമുക്കുള്ളതെല്ലാം കാഴ്ചവെയ്ക്കൽ രാഷ്ട്രദേവതയെ ആരാധിക്കുന്നു എന്ന ഭാവനയോടുകൂടിയായിരിക്കണം. അപ്പോള്‍ എങ്ങനെയാണു തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നത്…”

ത്യാഗഭൂമിയായ ഭാരതത്തിലെ ഒരു കാര്യകർത്താവ് എങ്ങനെയായിരിക്കണമെന്ന് കാണിച്ചു തരുന്ന അമൃതവചനം. താരതമ്യമില്ലാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്‍റെ സംസ്കാരത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം കാഴ്ച്ച വച്ച ഗുരുജി 1973 ജൂൺ 5 ന് ഈ ലോകത്തോട്‌ വിടപറഞ്ഞു, വ്യക്തിയില്ലെങ്കിലും സംഘടന മുന്നോട്ടു പോകണമെന്ന് ആഹ്വാനം ചെയ്ത ഗുരുജി ഗോൾവൽക്കറുടെ പാത പിന്തുടർന്ന് 48 വർഷത്തിനു ശേഷവും വ്യക്തിക്കതീതമായി രാഷ്ട്രത്തെക്കണ്ട് അഭംഗുരം രാഷ്ട്രീയ സ്വയം സേവക സംഘം മുന്നോട്ടു തന്നെ പോകുന്നു.

“മാധവ നിൻ ചരണയുഗളം മാർഗ്ഗദർശകമായ് വരേണം
മാതൃപൂജയിലുടലുമുയിരും നൽകി ജന്മം സഫലമാക്കാൻ ”

Share1TweetSendShareShare

Latest from this Category

മാധ്യമങ്ങളില്‍ പലതും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വിദേശ ശക്തികളുടെ കോടാലിക്കൈ ആയി മാറി: കെ.പി. രാധാകൃഷ്ണന്‍

കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 22 രൂപ കേന്ദ്രം വർദ്ധിപ്പിച്ചു; ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

‘വണ്‍ വെബി’ന്‍റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 പറന്നുയര്‍ന്നു

പുതിയ വിദ്യാഭ്യാസ നയം പുതിയ ഭാരതത്തിനുള്ള ബീജാവാപമാണ്: ഡോ. സുബാഷ് സർക്കാർ

വട്ടയ്ക്കാട്ട് ക്ഷേത്രത്തില്‍ പുതിയതായി നിര്‍മിച്ച ശ്രീകോവില്‍

വട്ടയ്ക്കാട്ട് ക്ഷേത്രത്തില്‍ പുതിയ ശ്രീകോവില്‍ സമര്‍പ്പണം

ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് തൂക്കം തുടങ്ങി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാധ്യമങ്ങളില്‍ പലതും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വിദേശ ശക്തികളുടെ കോടാലിക്കൈ ആയി മാറി: കെ.പി. രാധാകൃഷ്ണന്‍

കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 22 രൂപ കേന്ദ്രം വർദ്ധിപ്പിച്ചു; ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

‘വണ്‍ വെബി’ന്‍റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 പറന്നുയര്‍ന്നു

പുതിയ വിദ്യാഭ്യാസ നയം പുതിയ ഭാരതത്തിനുള്ള ബീജാവാപമാണ്: ഡോ. സുബാഷ് സർക്കാർ

വട്ടയ്ക്കാട്ട് ക്ഷേത്രത്തില്‍ പുതിയതായി നിര്‍മിച്ച ശ്രീകോവില്‍

വട്ടയ്ക്കാട്ട് ക്ഷേത്രത്തില്‍ പുതിയ ശ്രീകോവില്‍ സമര്‍പ്പണം

ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് തൂക്കം തുടങ്ങി

വിശ്വസേവാഭാരതി ഒപ്പം നിന്നു; ശ്രീജിത്ത് ഡോക്ടറായി

പ്രധാനമന്ത്രി മാതൃവന്ദന യോജന; രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞെങ്കിൽ 5,000 രൂപ കേന്ദ്ര ധനസഹായം

Load More

Latest English News

Kerala welcomed the ‘incredible yogi’ on Feb 22

Witness of Teacher’s Brutal Murder Ends Her Life

Communists are criminals ; Have never seen good communists, says Hungarian filmmaker Bela Thar

Loose Talk Have No Room In Democracy, Says Hon. Goa Gov

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies