തിരുവനന്തപുരം: കാശ്മീരിൽ കത്വായില്‍ സ്ത്രീപീഡനമുണ്ടായപ്പോള്‍ കേരളം ഇളകിവശായി. കേരളത്തില്‍ നിന്നും എത്രയോപേര്‍ കത്വായില്‍ പോയി പ്രതിഷേധിച്ചു. പിന്നീട് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ സ്ത്രീപീഡനമുണ്ടായപ്പോഴും കേരളത്തില്‍ വലിയ പ്രതിഷേധമായിരുന്നു. സ്ത്രീവിമോചനവാദികള്‍, ഇടതുപക്ഷക്കാര്‍, ലിബറലുകള്‍ എല്ലാവരും ഒരുമിച്ചുള്ള പ്രതിഷേധമായിരുന്നു.
ഹത്രാസിലെയും കത്വായിലെയും പീഡനത്തിനിരയായവരെ സഹായിക്കാന്‍ പിരിവെടുപ്പും ഫണ്ടുതട്ടലും വരെ ഉണ്ടായി. എല്ലാം നല്ല കാര്യം. എന്നാല്‍ വണ്ടിപ്പെരിയാറിലെ ഒരു പിഞ്ചു കുഞ്ഞിനെ ഡിവൈഎഫ്ഐ നേതാവായ അര്‍ജുന്‍ മൂന്നുവര്‍ഷമായി പീഡിപ്പിക്കുകയും പിന്നീട് കൊന്ന് കെട്ടിത്തൂക്കുകയും ചെയ്യുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷത്തില്‍ മൗനം മാത്രം. ചിലർ പീഡിപ്പിച്ചു കൊന്നപ്പോൾ കേരളത്തിൽ കണ്ട പ്രതിഷേധത്തിന്‍റെ ഒരു ശതമാനം പോലും വണ്ടിപ്പെരിയാല്‍ പീഡനത്തിനെതിരെ ഉയരുന്നില്ല… ..
ഇടതുപക്ഷ പ്രതികരണ സംവിധാനത്തിന്‍റെ നിയന്ത്രണത്തിലാണ് കേരളം. അവര്‍ക്ക് താല്‍പര്യമില്ലാത്ത വിഷയമാണെങ്കില്‍ കേരളത്തിലെ മീഡിയകളും PRവർക്കേഴ്സിന്‍റെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയയും വിഷയം പാടേ അവഗണിക്കും. അതാണ് വണ്ടിപ്പെരിയാര്‍ പീഢനത്തില്‍ സംഭവിച്ചത്. പെണ്‍കുട്ടി മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ അര്‍ജുന്‍ എന്ന ഡിവൈഎഫ് ഐ നേതാവ് ആ കുട്ടിയെ പീഡിപ്പിക്കുന്നു. മൂന്ന് വര്‍ഷം രഹസ്യമായി തുടര്‍ന്ന പീഡനത്തിന് ശേഷം കുട്ടിക്ക് ആറ് വയസ്സുള്ളപ്പോള്‍ അയാള്‍ കുഞ്ഞിനെ കെട്ടിത്തൂക്കുകയായിരുന്നു. മലയാളികൾ എത്രപേര്‍ ഈ വിഷയം ഒരു പത്രവാര്‍ത്തയ്ക്കപ്പുറം അർഹിക്കുന്ന ഗൗരവത്തിൽ മനസ്സിലാക്കിയിട്ടുണ്ടാകും.
മുകേഷിനെ ഫോണില്‍ വിളിച്ച പയ്യന്‍ ഇടതുപക്ഷ കുടുംബത്തില്‍ നിന്നായതുകൊണ്ട് സിഐടി യു ഓഫീസിൽ എത്തിച്ചു പ്രശ്നം പരിഹരിച്ചു. ഇവിടെയും ഇടതുടീമില്‍ പെട്ടയാളാണ് പീഡകനെന്നതിനാല്‍ ഇടത്-ലിബറല്‍-സ്ത്രീവിമോചന-ന്യൂനപക്ഷ ടീമുകള്‍ അനങ്ങില്ലെന്നത് തീര്‍ച്ചയാണ്.
അതോ കണ്ണെത്താ ദൂരത്തെ സ്ത്രീപീഡനവിഷയങ്ങളില്‍ മാത്രമേ ഇവര്‍ക്ക് നാവുപൊങ്ങൂ എന്ന് തോന്നുന്നു. വണ്ടിപ്പെരിയാറിലെ ക്രൂരപീഡനം പുറത്ത് വന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു. ഇതുവരെ
– ഹാഷ് ടാഗ് ഇല്ല
– മെഴുകുതിരിയില്ല
– പ്രൊഫൈൽ കറുത്തതാക്കുന്നില്ല
– പ്രതിഷേധ ജാഥകളില്ല
പാലക്കാട്ടിലെ വാളയാറിലെ അമ്മയ്ക്കും 2 പിഞ്ചു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടപ്പോഴും നമ്മൾക്ക് പ്രതികരിക്കാൻ സാധിച്ചില്ല. പകരം യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശിലോ കേന്ദ്രഭരണത്തിന്‍കീഴില്‍ ഉള്ള ജമ്മു കശ്മീരിലോ എന്തെങ്കിലും സ്ത്രീപീഡനം ഉണ്ടായി നോക്കൂ. ഇവര്‍ കുരയ്ക്കും. അതായത് പാർട്ടിയുടെ തണലിൽ ആരെയും പീഡിപ്പിക്കാം…കൊന്ന് കെട്ടിത്തൂക്കാം. അവിടെ ചെങ്കൊടിയുടെ തണലുണ്ട്. രക്ഷിക്കാൻ ആളുണ്ട്.. .
Discussion about this post