VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്

VSK Desk by VSK Desk
9 April, 2026
in ഭാരതം
ShareTweetSendTelegram

കന്ദകുര്‍ത്തി (തെലങ്കാന): രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പൂര്‍വിക ഗ്രാമമായ കന്ദകുര്‍ത്തിയില്‍ സ്ഥാപിച്ച ശ്രീകേശവ സ്ഫൂര്‍ത്തി മന്ദിര്‍ ഏപ്രില്‍ 11ന് സര്‍സംഘചാലക് ഡോ. മോഹ് ഭാഗവത് ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ജിയുടെ ജീവിതവും പൂര്‍വികപരമ്പരയും അടയാളപ്പെടുത്തിയ കേശവ് സ്ഫൂര്‍ത്തി മന്ദിറില്‍ വിപുലമായ ഫോട്ടോ ഗ്യാലറിയും വീഡിയോ പ്രസന്റേഷന്‍ ഗാലറിയും ഒരുക്കും. ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ താഴത്തെ നിലയില്‍ അനാച്ഛാദനം ചെയ്യും.

സംഗ്രഹാലയ ഹാളില്‍ ഡോക്ടര്‍ജി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികളുടെ പകര്‍പ്പുകള്‍, ജീവിതവുമായി ബന്ധപ്പെട്ട അപൂര്‍വ പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. അയോദ്ധ്യയിലെ രാംലല്ല വിഗ്രഹം നിര്‍മ്മിച്ച ശില്പി അരുണ്‍ യോഗിരാജ് ആണ് ഭാരത മാതാവിന്റെയും ഡോക്ടര്‍ജിയുടെയും പ്രതിമകള്‍ രൂപകല്പന ചെയ്തത്. കന്ദകുര്‍ത്തി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേശവ സേവാ സമിതിയാണ് ശ്രീകേശവ സ്ഫൂര്‍ത്തി മന്ദിര്‍ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. കുറഞ്ഞ ഫീസില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്കുന്ന ശിശുമന്ദിര്‍, മഹാറാണി അഹല്യാഭായ് ഹോള്‍ക്കറുടെ സ്മരണയ്ക്കായി ഗോദാവരീതീരത്ത് സ്‌നാനഘട്ടങ്ങള്‍, സേവാപ്രവര്‍ത്തനങ്ങള്‍, ഗോദാവരീ ആരതി, നൈപുണ്യ വികസന കേന്ദ്രം, സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലന പരിപാടികള്‍, ജൈവ കൃഷി പരിശീലനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.

നിസാമാബാദ് ജില്ലയില്‍ ഗോദാവരി, മഞ്ജിര, ഹരിദ്ര നദികളുടെ സംഗമസ്ഥാനത്തുള്ള കന്ദകുര്‍ത്തി, ഹൈദരാബാദില്‍ നിന്ന് ഏകദേശം 210 കിലോമീറ്ററും നാഗ്പൂരില്‍ നിന്ന് 380 കിലോമീറ്ററും അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ സുബ്രഹ്‌മണ്യന്റെ സാന്നിധ്യം കൊണ്ട് പരമ്പരാഗതമായി സ്‌കന്ദപുരി എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ത്രേതായുഗത്തില്‍ വനവാസകാലത്ത് ഭഗവാന്‍ ശ്രീരാമനും ഛത്രപതി ശിവാജിയും നിരവധി തവണ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ഡോക്ടര്‍ജിയുടെ കുടുംബഭരദേവതയായ കേശവമൂര്‍ത്തിയുടെ ക്ഷേത്രവും കന്ദകുര്‍ത്തിയുടെ സവിശേഷതയാണ്.

ShareTweetSendShareShare

Latest from this Category

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies