കോഴിക്കോട്: ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും ക്ഷേത്ര ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഭക്തജനങ്ങളിലേക്ക് വിട്ടുനല്‍കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രം കയ്യടക്കുന്നത് വിവേചനമാണ്. ഹിന്ദുക്കള്‍ ആന്തരികശക്തി പുറത്തെടുത്താല്‍ മാത്രമേ ഈ വിവേചനം അവസാനിപ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തി. കെ.എന്‍. രവീന്ദ്രനാഥ് ദീപം തെളിയിച്ചു. സി.ബാബു, അരവിന്ദാക്ഷന്‍, കെ.പി. ഹരിദാസ്, ഇ.എസ്. ബിജു, കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
Discussion about this post