ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തെ മുസ്ലീങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. പൗരത്വനിയമങ്ങളെക്കുറിച്ച് പ്രൊഫ. നാനി ഗോപാല്‍ മഹന്ത എഴുതിയ ‘സിറ്റിസണ്‍ഷിപ്പ് ഡിബേറ്റ് ഓവര്‍ എന്‍.ആര്‍.സി ആന്റ് സി.എ.എ’ എന്ന പുസ്തകം അസമിലെ ഗുവാഹത്തിയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ വേണ്ടിയാണ് പൗരത്വ നിയമഭേദഗതി അവതരിപ്പിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ പൗരന്മാരെ കണ്ടെത്താന്‍ വേണ്ടിയുള്ളതാണ്. രണ്ടും മതപരമായ വിഷയങ്ങളല്ല. എന്നാല്‍ ഇവയെ രാഷ്ട്രീയ നേട്ടത്തിനായി ചില ശക്തികള്‍ വര്‍ഗീയവല്‍ക്കരിക്കുകയാണ്. തങ്ങളുടെ പൗരന്മാരെ തിരിച്ചറിയാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post