കൊച്ചി: വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് ആഷിക്ക്അബുവും കൂട്ടരും പിന്മാറിയതിന് പിന്നാലെ ഷഹീദ് വാരിയംകുന്നനുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇടത് എംപിയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ്. താന്‍ സിനിമ പ്രഖ്യാപിച്ചത് ചെയ്യാതിരിക്കാന്‍ വേണ്ടിയല്ലെന്ന് കുഞ്ഞുമുഹമ്മദ് ഒരു സ്വകാര്യചാനലിനോട് പറഞ്ഞു. സിനിമയില്‍ നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ച സിനിമയാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് സ്്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഒരു സിനിമ നടക്കുമോ എന്നതില്‍ നമുക്ക് ഒരിക്കലും ഉറപ്പ് പറയാന്‍ സാധിക്കില്ല. ഷൂട്ടിങ്ങ് തുടങ്ങിയാല്‍ അതില്‍ ഉറപ്പ് ഉണ്ടാവും. ഞാന്‍ എന്റെ കര്‍മ്മം ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
പ്രകോപനം സൃഷ്ടിച്ച് വാരിയംകുന്നന്‍ സിനിമ ആഷിക്അബുവും കൂട്ടരും പ്രഖ്യാപിച്ച സമയത്തുതന്നെയാണ് പി.ടി. കുഞ്ഞുമുഹമ്മദും സിനിമയുമായി രംഗത്തെത്തിയത്. ആഷിഖ് അബു ചരിത്രത്തെ നോക്കുന്ന പോലെയായിരിക്കില്ല താന്‍ കാണുന്നതെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മലബാറില്‍ ദേശീയപ്രസ്ഥാനങ്ങളുടെ മുന്നേറ്റചരിത്രം പറഞ്ഞ വീരപുത്രന്‍ എന്ന സിനിമ സംവിധാനം ചെയ്തത് പി.ടി. കുഞ്ഞുമുഹമ്മദാണ്.
അതിനിടെ ചന്ദ്രിക ദിനപ്പത്രത്തില്‍ വന്ന പ്രതിഷേധക്കുറിപ്പിനെത്തുടര്‍ന്നാണ് താന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിക്കേണ്ടിവന്നതെന്ന സംവിധായകന്‍ സിബി മലയിലിന്റെ അഭിപ്രായപ്രകടനവും ചര്‍ച്ചയാവുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ജിജോ മാപ്പിളക്കലാപത്തെക്കുറിച്ച് നടത്തിയ സുദീര്‍ഘപഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ തിരക്കഥയിലായിരുന്നു സിബിയുടെ സിനിമ ആസൂത്രണം ചെയ്തിരുന്നത്. മാപ്പിളക്കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം പറയാന്‍ ശ്രമിക്കുന്ന സിനിമയായിരുന്നു അത്.
Discussion about this post