നവദില്ലി: ധീരദേശാഭിമാനി ഭഗത്സിംഗിനെ ഹിന്ദുവംശഹത്യ നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടുപമിച്ച കേരളാ സ്പീക്കര്‍ എം.ബി. രാജേഷിനെതിരെ ഭഗത്സിംഗ് ക്രാന്തിസേന. രാജേഷിനെ ജയിലിലടയ്ക്കും വരെ നിയമപോരാട്ടം നടത്തുമെന്ന് ക്രാന്തിസേനയുടെ സ്ഥാപകനേതാവ് തജീന്ദര്‍പാല്‍സിങ് ബഗ്ഗ പറഞ്ഞു.
ജിഹാദി മനസ്സുള്ള ഒരു മതഭീകരനെ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ ആഘോഷിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്. ഭഗത്സിംഗിനെപ്പോലെ വീരന്മാരായ ആയിരങ്ങള്‍ ജീവന്‍ നല്‍കി നേടിയതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം. ഭഗത്സിംഗിനെ അപമാനിച്ച സ്പീക്കര്‍ രാജേഷ് രാജ്യത്തോട് മാപ്പ് പറയണം.
വാരിയംകുന്നനെ ഭഗത്സിംഗിനോടുപമിച്ച രാജേഷിന്റെ നടപടി മുഴുവന്‍ സ്വാതന്ത്ര്യസമരസേനാനികളെയും അപമാനിക്കുന്നതാണ്. കേരളത്തിലെ സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും തുടര്‍ച്ചയായി രാജ്യത്തെ അപമാനിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ബഗ്ഗ ചൂണ്ടിക്കാട്ടി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആദരവ് നല്‍കുകയും സൈന്യത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നത് അതിന്റെ ഭാഗമാണ്.
എം.ബി. രാജേഷിനെതിരെ ദില്ലി പോലീസില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് തജിന്ദര്‍ പാല്‍ പറഞ്ഞു.
Discussion about this post