ഗോഹട്ടി: വാഹനം പൊളിക്കലും വികസനപദ്ധതിയുടെ ഭാഗമാക്കി ആസാംസര്‍ക്കാര്‍. രജിസ്റ്റര്‍ ചെയ്ത വാഹന സ്‌ക്രാപ്പിംഗ് സൗകര്യത്തിനായി ആസാം ഗതാഗത വകുപ്പ് ഇരുമ്പ്, ഉരുക്ക് കമ്പനിയുമായി ധാരണാപത്രം കൈമാറി. ഈ പദ്ധതി 75 കോടി രൂപയുടെ സാമ്പത്തിക വിനിയോഗത്തോടെ നടപ്പാക്കും, ശേഖരണ -പൊളിക്കല്‍ കേന്ദ്രം കാമരൂപ് ജില്ലയിലെ മൊറഞ്ജന, രംഗിയയില്‍ വികസിപ്പിക്കും.
അപകടമരണങ്ങള്‍ കുറയ്ക്കാന്‍ ആസാമില്‍പോലീസും ആരോഗ്യവകുപ്പും കൈകോര്‍കുന്നു. റോഡ് ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികളോടെ ഒരു പുതിയ നിയമം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന ഗതാഗത വകുപ്പിന് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ്മ നിര്‍ദ്ദേശം നല്‍കി.
ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്ത് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുമായി(ഡിടിഒ) നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം.
നടപടികള്‍ വിലയിരുത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് ഓരോ മൂന്ന് മാസത്തിലും പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ഡിടിഒമാര്‍ ചര്‍ച്ച നടത്തും.
ഓഫീസുകളില്‍ കൂടുതല്‍ ജനസൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്ന് മുഖ്യമന്ത്ര ആവശ്യപ്പെട്ടു.
ലേണര്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള കോണ്‍ടാക്റ്റ്‌ലെസ് ഓണ്‍ലൈന്‍ സൗകര്യവും വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
Discussion about this post