ഗുവാഹത്തി: പ്രധാന്‍ മന്ത്രി ആവാസ് യോജന അര്‍ബന്റെ കീഴില്‍ ഇതിനകം 50 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഭവന യൂണിറ്റുകളിലേക്ക് മാറിയിട്ടുണ്ട്. രാജ്യത്തെ നഗരപ്രദേശങ്ങളില്‍ പിഎംഎവൈ പ്രകാരം 1.13 കോടിയിലധികം വീടുകള്‍ അനുവദിക്കുകയും 85 ലക്ഷം വീടുകള്‍ നിര്‍മാണത്തിനായി ഗ്രൗണ്ട് ചെയ്യുകയും ചെയ്തു.
വടക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ ഇതുവരെ നിര്‍മിച്ചത് ഒരു ലക്ഷത്തിലധികം വീടുകളാണ്. അനുവദിച്ച 3.7 ലക്ഷം വീടുകളില്‍ അസം അതിന്റെ വിഹിതത്തിന്റെ 23 ശതമാനം പൂര്‍ത്തിയാക്കി, അനുവദിച്ച വീടുകളുടെ 50 ശതമാനം പൂര്‍ത്തിയാക്കി ത്രിപുര ഈ മേഖലയില്‍ മുന്നിലാണ്.
ഇതിനുപുറമെ, ദല്‍ഹി ആവാസ് അധികാര്‍ യോജനയില്‍ ഭൂമിയുടെ അവകാശം ലഭിക്കുന്നതിന് ദല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 3.5 ലക്ഷത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു.
Discussion about this post