തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായി ആര്‍. സഞ്ജയന്‍ ചുമതലയേറ്റു. സംസ്‌കൃതി ഭവനില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധിസഭയിലാണ് തീരുമാനം. നിലവില്‍ ജോയിന്റ് ഡയറക്ടറായിരുന്നു. സ്ഥാപക ഡയറക്ടര്‍, അന്തരിച്ച പി. പരമേശ്വരന്‍റെ പിന്‍ഗാമിയായാണ് ആര്‍. സഞ്ജയന്‍ ചുമതലയേല്‍ക്കുന്നത്.
ആര്‍എസ്എസ് പ്രചാരകനായ ആര്‍. സഞ്ജയന്‍ തപസ്യകലാസാഹിത്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി, ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ്, കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍, എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ മഹാകവി അക്കിത്തത്തിന്‍റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്രയുടെ മുഖ്യസംഘാടകനായിരുന്നു ആര്‍. സഞ്ജയന്‍, കേരളത്തിന്‍റെ കലാ, സാഹിത്യ, സാംസ്‌കാരികമണ്ഡലങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള അദ്ദേഹം കേസരി വാരികയുടെ മുഖ്യപത്രാധിപരെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. 1999 മുതല്‍ 2004 വരെ കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍ വിദഗ്ധസമിതി അംഗമായിരുന്നു.
2011 ലാണ് ആര്‍. സഞ്ജയന്‍ ഭാരതീയവിചാരകേന്ദ്രത്തിന്റെ ചുമതലയിലേക്ക് എത്തുന്നത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ആര്‍.സഞ്ജയന്‍ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.
Discussion about this post