കൊച്ചി: ലവ്, നാര്‍ക്കോട്ടിക് ജിഹാദുകളെപ്പറ്റി ക്രൈസ്തവ സഭയിലെ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്താനുള്ള പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുസ്ലീം സംഘടനകളുടെയും മാധ്യമങ്ങളുടെയും സംഘടിത ആക്രമണം. ‘ചുരുക്കം ചില മുസ്ലീം ഗ്രൂപ്പുകള്‍’ ഉയര്‍ത്തുന്ന തീവ്രവാദപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി ബിഷപ്പ് നടത്തിയ പ്രസംഗം ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന തരത്തില്‍ വ്യാഖ്യാനിച്ചാണ് സാമുദായിക സ്പര്‍ധ സൃഷ്ടിക്കാന്‍ ആസൂത്രിതനീക്കം നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന മാധ്യമം പത്രം മുഖപ്രസംഗവും വാര്‍ത്തകളുമടക്കം വലിയ ഇടമാണ് പാലാ ബിഷപ്പിനെതിരായ പ്രചാരവേലയ്ക്ക് നീക്കി വെച്ചത്.
‘പാലാ ബിഷപ്പിന്റെ പ്രേഷിതവേല’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ കേരള മുസ്ലീം സമൂഹത്തെ ബിഷപ്പ് പൈശാചികവല്‍ക്കരിച്ചു എന്നാണ് ആരോപണം. കുറ്റകൃത്യങ്ങളുടെ മതം ഇസ്ലാമില്‍ മാത്രം തെരയുന്ന ബിഷപ്പ് തികഞ്ഞ വംശീയതയുടെ അജപാലനമാണ് നടത്തുന്നതെന്നും ഇത് ഹിന്ദുത്വവാദികളെ സന്തോഷിപ്പിക്കാനാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം ചൂണ്ടിക്കാട്ടുന്നു.
ബിഷപ്പിന്റെ മുന്നറിയിപ്പുകളെ മുസ്ലീംവിരുദ്ധ പ്രസ്താവന എന്ന തലക്കെട്ടിലൊതുക്കി ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധം സൃഷ്ടിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. എസ്‌കെഎസ്എസ്എഫ് പ്രസിഡന്റ് പാണക്കാട്ട് സയ്യിദലി ഷിഹാബ് തങ്ങള്‍, കെഎന്‍എം പ്രസിഡന്റ് ടി.പി. അബുള്ളക്കോയ മദനി, എംഇഎസ് നേതാവും ‘നിഷ്പക്ഷനിരീക്ഷകനു’ മായ ഫസല്‍ഗഫൂര്‍, സോളിഡാരിറ്റി പ്രസിഡന്റ് നഹാസ് മാള, എസ്‌ഐഒ ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍, എംഎസ്എഫ് വൈസ്പ്രസിഡന്റ് അഫ്‌സല്‍ യൂസഫ് തുടങ്ങിയവരാണ് പ്രതികരണക്കാര്‍ ( മാധ്യമം ദിനപ്പത്രം- സപ്തംബര്‍ 10).
ക്രൈസ്തവസമൂഹം വിശുദ്ധമായി കരുതുന്ന കുരിശിനെ അപമാനിച്ചുകൊണ്ടുള്ള എസ്‌കെ.എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്റെ എഫ്ബി പോസ്റ്റും വിവാദമായിട്ടുണ്ട്. ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സത്താര്‍ ഫേസ് ബുക്കിലൂടെ വിവാദ പരാമര്‍ശം നടത്തിയത്.
‘ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍കോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലടക്കണം’ എന്നിങ്ങനെ പോകുന്നു സത്താറിന്റെ ഫെയ്‌സ്ബുക്ക് പ്രസ്താവന.
Discussion about this post