പ്രയാഗ് രാജ്: അയല്‍ രാജ്യത്ത് സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന്റെ പേരില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തോക്കുമായി നടക്കുന്നവര്‍ക്ക് സ്വാതന്ത്ര്യസമര സേനാനികളാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ പ്രീതം ദാസ് മേത്ത ഓഡിറ്റോറിയത്തില്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ‘രാഷ്ട്രീയവും ഭരണ നിര്‍വഹണവും’ ചര്‍ച്ചയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട പോരാട്ടത്തിലൂടെയാണ് അടിമത്തത്തിന്റെ ചങ്ങല നമ്മുടെ പൂര്‍വികര്‍ പൊട്ടിച്ചെറിഞ്ഞത്. അതിന്റെ പേരില്‍ സ്വാതന്ത്ര്യദിനത്തിന് നമ്മുടെ നേതാക്കള്‍ തോക്കുമായി നടക്കാറുണ്ടോ? എന്നാല്‍ നമ്മുടെ അയല്‍ രാജ്യത്ത് അതല്ല അവസ്ഥ. സ്ത്രീകളെയും കുട്ടികളെയും അടിച്ചമര്‍ത്തുന്ന തോക്കുധാരികളെയാണ് അവര്‍ സ്വാതന്ത്ര്യസമര സേനാനികള്‍ എന്ന് വിളിക്കുതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post