ലഖ്‌നൗ: ജയിലില്‍ കഴിയുന്ന എസ്പി നേതാവ് അസം ഖാനടക്കം മൂന്ന് നേതാക്കളെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നു. എസ്പി നേതാവ് മുഖ്താര്‍ അന്‍സാരി, ഗുണ്ടത്തലവനും ബിഎസ്പി എംഎല്‍എയുമായ അതീഖ് അഹമ്മദ് എന്നിവരെയും ചോദ്യം ചെയ്യും. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഇഡിക്ക് കോടതിയില്‍ നിന്ന് അനുമതി ലഭിച്ചു.
മൂന്നുപേര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തെന്നാണ് അസംഖാനെതിരായ ആരോപണം. ജൗഹര്‍ സര്‍വകലാശാലയുടെ പേരില്‍ ഭൂമി ഏറ്റെടുത്തതാണ് വിവാദമായത്. ഇതിനെതിരെ കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ജൂലൈ 1ന് ബിഎസ്പി എംഎല്‍എ മുഖ്താര്‍ അന്‍സാരിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുഖ്താര്‍ അന്‍സാരി നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി ഏഴ് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1.7 കോടി രൂപ നിരക്കില്‍ ഒരു സ്വകാര്യ കമ്പനിക്ക് വാടകയ്ക്ക് നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം.
അതീഖ് അഹമ്മദിന്റെ പതിനാറ് ബിനാമി കമ്പനികളുടെപേരിലാണ് കേസ്. ഈ കമ്പനികളുടെ ഇടപാടുകള്‍ കോടികളണ്.
Discussion about this post